ശോഭനയുടെ കയ്യിൽ ഇരിക്കുന്ന ഈ കുട്ടിതാരത്തെ മനസ്സിലായോ..? പിന്നീട് ദിലീപിന്റെ നായികയായി മാറിയ ഈ താരം ഇതാണ് |Heroin childhood photo viral

ശോഭനയുടെ കയ്യിൽ ഇരിക്കുന്ന ഈ കുട്ടിതാരത്തെ മനസ്സിലായോ..? പിന്നീട് ദിലീപിന്റെ നായികയായി മാറിയ ഈ താരം ഇതാണ് |Heroin childhood photo viral

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ചില നടിമാരുണ്ട്. ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച സിനിമയിൽ നിന്നുമൊക്കെ വിടപറഞ്ഞു പോകുന്ന ചില താരങ്ങൾ. അവർ ചിലപ്പോൾ ബാലതാരങ്ങളായി സിനിമയിൽ കടന്നു വന്നിട്ടുണ്ടാകും. എന്നാൽ പലർക്കും അവർ കുട്ടിക്കാലത്ത് അഭിനയിച്ച സിനിമകൾ ഓർമ്മയുണ്ടാവില്ല. അല്ലെങ്കിൽ അവരെ മനസ്സിലാവില്ല. കീർത്തി സുരേഷ് കുബേരൻ എന്ന ചിത്രത്തിലെ ബാലതാരമായി ആണ് കടന്നു വന്നത് എന്ന് ഇപ്പോഴും അറിയാത്തവർ നിരവധി ആളുകളാണ്. പല അഭിമുഖങ്ങളിലും കീർത്തിയത് തുറന്നു പറഞ്ഞ സമയത്താണ് പലർക്കും ആ കാര്യം മനസ്സിലാക്കാൻ സാധിച്ചിരുന്നത്. അതുപോലെ മലയാളത്തിലെ പല നായികമാരും ബാലതാരങ്ങളായി അരങ്ങേറ്റം കുറിച്ചിട്ടുള്ളവരാണ്. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ വൈറൽ ആവാറുണ്ട്. കുട്ടിക്കാല ചിത്രങ്ങളിലൂടെ താരങ്ങളെ കണ്ടുപിടിക്കുക എന്ന രീതിയിലുള്ള ചലഞ്ചുകൾ ആണ് പല സിനിമ പേജുകളും നൽകാറുള്ളത്.

ഇതൊക്കെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഒരു താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ വൈറലായി മാറിയിരിക്കുന്നത്. ഈ താരം ആരാണ് എന്നാണ് പ്രേക്ഷകരും ചിന്തിക്കുന്നത്. ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി പിന്നീട് സിനിമയുടെ അഭ്രപാളിയിൽ നിന്നും മാഞ്ഞുപോയ ഒരു താരം തന്നെയായിരുന്നു അത്. അത്തരത്തിൽ ഒരു താരം ആയിരുന്നു അശ്വതി എന്ന പെൺകുട്ടി. മോസ് ആൻഡ് ക്യാറ്റിലെ അശ്വതിയുടെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദിലീപിനൊപ്പം മോസ് ആൻഡ് ക്യാറ്റെന്ന ചിത്രത്തിൽ അഭിനയിച്ച അശ്വതിയെ അത്ര പെട്ടെന്ന് പ്രേക്ഷകർ മറന്നു പോകില്ല.

അവതരണ രംഗത്തും തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നൊക്കെ ഒരു വലിയ ഇടവേളയാണ് അശ്വതി എടുത്തിരിക്കുന്നത്. അശ്വതിയുടെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.. ശോഭന വിനീത് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ ശോഭനയുടെ കയ്യിൽ ഇരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ വേഷത്തിൽ ആയിരുന്നു ഈ താരത്തെ കാണാൻ സാധിച്ചത്.Story Highlights: Heroin childhood photo viral