Entertainment

ശോ… എനിക്ക് വയ്യ, അങ്ങനെ അവസാനം ആ ഹിരൺമയിയുടെ പ്രതികരണം എത്തി.

ശോ… എനിക്ക് വയ്യ, അങ്ങനെ അവസാനം ആ ഹിരൺമയിയുടെ പ്രതികരണം എത്തി.

രണ്ടു വ്യക്തികൾ ഒരുമിച്ച് ജീവിതം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അത് വലിയ ചർച്ചയ്ക്ക് ആണ് തിരികൊളുത്തിയത്. ഗോപിസുന്ദറും അമൃത സുരേഷും ഒരുമിച്ചു ജീവിതം ആരംഭിക്കാൻ തുടങ്ങുന്നുവെന്ന വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞപ്പോൾ പല ആളുകളും അതിനെ വിമർശനാത്മകമായ രീതിയിൽ ആയിരുന്നു കണ്ടത് എന്നതാണ് സത്യം. ആ സമയം എല്ലാവരും ഉറ്റു നോക്കിയത് ഗോപി സുന്ദറിന്റെ മുൻ കാമുകിയായ അഭയ ഹിരണ്മയിയുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു.

എന്നാൽ അഭയ ഹിരണ്മയി അവിടെയും മൗനം പേറുകയായിരുന്നു ചെയ്തത്. ഗോപിസുന്ദറിന്റെ പിറന്നാൾ ദിവസം അമൃത സുരേഷ് എന്റേത് മാത്രം എന്ന രീതിയിൽ ഒരു കുറിപ്പ് പങ്കുവച്ചപ്പോഴും എല്ലാവരും അഭയ ഗോപിസുന്ദറിന് ആശംസകൾ അറിയിക്കുന്നുണ്ടോ എന്ന് നോക്കി. അവിടെയും ആരാധകരെ വേദനയിൽ ആഴ്ത്തി അഭയ മൗനം പാലിച്ചു. ഇപ്പോഴിതാ അഭയയുടെ ഒരു പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. അഭയ ഹിരൺമയിയുടെ പിറന്നാൾ ദിവസമായിരുന്നു അമൃതയുമായുള്ള ബന്ധത്തെക്കുറിച്ച് ഗോപിസുന്ദർ തുറന്നു പറഞ്ഞിരുന്നത്.

ആ സമയത്ത് അഭയുടെ ഒരു പോസ്റ്റിൽ താഴെ ചൊറിയൻ കമന്റ് ഇട്ട ഒരു വ്യക്തിക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെയായിരുന്നു അഭയ നൽകിയതും. ഇപ്പോഴിതാ പുതിയൊരു പോസ്റ്റാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ ഫോളോവേഴ്സ് ഒരു ലക്ഷത്തിൽ കൂടുതലായ സന്തോഷമാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. ശോ…എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്സ്. ഈ സ്നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കും എന്ന് തുറന്നു പറഞ്ഞു അഭയ ഹിരണ്മയി. പൊതുവേദിയിൽ പാട്ടുപാടുന്ന ഒരു ചിത്രവും അതോടൊപ്പം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

ചിലർ കമന്റുകളുമായി എത്തുന്നുണ്ടെങ്കിലും മൗനം വിദ്വാനു ഭൂഷണം എന്ന രീതിയിലാണ് അഭയ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഗോപിസുന്ദറുമായുള്ള പിണക്കത്തെ കുറിച്ച് ചോദിക്കുന്നു പലരും. എന്നാൽ ഇതിനെ കുറിച്ച് അഭയ സംസാരിക്കുന്നില്ല എന്നതാണ് ശ്രദ്ധനേടുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിലെ ഖൽബിലെ തേനൊഴുകണ കോഴിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രെദ്ധ നേടുന്നത്.

പിന്നീട് നാക്കു പെന്റ നാക്കു ടാക്ക, ജെയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഗോപിസുന്ദറിനൊപ്പം ഒരുമിച്ചു തന്നെയാണ് താരം പ്രവർത്തിച്ചിട്ടുള്ളത്. വ്യത്യസ്തമായ ഒരു ഗാനാലാപനശൈലി ആണ് താരത്തിന് അവകാശപ്പെടാനുള്ളത്.

Most Popular

To Top