ബാബുരാജിന്റെ ആദ്യബന്ധത്തിലെ മകന്റെ വിവാഹത്തിന് വാണി വിശ്വനാഥ്‌ പങ്കെടുക്കാഞ്ഞതിന്റെ കാരണം ഇതാണ്. തുറന്നു പറഞ്ഞു വാണി വിശ്വനാഥ്‌ |This is the reason why Vani Vishwanath could not attend the wedding of Baburaj’s son from his first relationship

ബാബുരാജിന്റെ ആദ്യബന്ധത്തിലെ മകന്റെ വിവാഹത്തിന് വാണി വിശ്വനാഥ്‌ പങ്കെടുക്കാഞ്ഞതിന്റെ കാരണം ഇതാണ്. തുറന്നു പറഞ്ഞു വാണി വിശ്വനാഥ്‌ |This is the reason why Vani Vishwanath could not attend the wedding of Baburaj’s son from his first relationship

കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലെല്ലാം വളരെയധികം വൈറലായി നിന്ന് ഒരു വാർത്തയായിരുന്നു നടൻ ബാബുരാജിന്റെ മകന്റെ വിവാഹവാർത്ത. ഈ വാർത്തയോടൊപ്പം തന്നെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥ് എവിടെ എന്നത്. വാണി വിശ്വനാഥനെ ചിത്രങ്ങളിൽ ഒന്നും തന്നെ കാണാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകന്റെ വിവാഹനിശ്ചയമാണ് നടന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. എന്നാൽ ഈ വിവാഹത്തിന് വാണി വിശ്വനാഥ് പങ്കെടുക്കാഞ്ഞത് എന്താണ് എന്നാണ് ആരാധകർ ഇപ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യം.

ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ വാണി വിശ്വനാഥ്. തന്റെ മകളുടെ സ്കൂൾ തുറക്കുന്ന അവസരം ആയതിനാൽ ആണ് തനിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയത്. ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ സന്തോഷത്തിൽ തനിക്ക് അപ്രതീക്ഷിതമായി പങ്കെടുത്തുകൊണ്ട് അദ്ദേഹത്തിന് ഒരു ഷോക്ക് നൽകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ലൈവ് ആയിട്ട് ഞാൻ ആ വിവാഹ വേദിയിൽ എത്തി ബാബുവേട്ടനെ ഒന്ന് സർപ്രൈസ് കൊടുക്കാനായിരുന്നു തീരുമാനം. ശരിക്കും പറഞ്ഞാൽ ആ നിമിഷം അദ്ദേഹത്തിന് ഒരുപാട് സന്തോഷമുണ്ടാക്കിയേനെ എന്നും വാണി വിശ്വനാഥൻ പറയുന്നു. മകളുടെ സ്കൂളിലേക്ക് ചില ആവശ്യങ്ങൾക്ക് തനിക്ക് പോകേണ്ടി വന്നതുകൊണ്ട് തന്നെയാണ് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാതെ വന്നത്. അത് ഒരു അത്യാവശ്യമായ കാര്യമായിരുന്നു.

ഇനിയും ചാൻസ് കിട്ടിയാൽ താൻ അദ്ദേഹത്തിനോട് സർപ്രൈസ് നൽകുന്നതായിരിക്കും. എല്ലാവരുടെയും ഒപ്പം അദ്ദേഹവും എന്നോട് ക്ഷമിക്കട്ടെ എന്നും താരം പറയുന്നു. ഒരു അച്ഛന്റെ കടമ ബാബുരാജ് നിർവഹിച്ചു എന്നും അതിൽ ബാബുരാജ് അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നുമൊക്കെ നിരവധി ആളുകളാണ് കമന്റുകളിലൂടെയും മറ്റും പറയുന്നത്. സോഷ്യൽ മീഡിയ മുഴുവൻ ബാബുരാജിന് മികച്ച കമന്റുകൾ ആയിരുന്നു നൽകിയത്. വാണി വിശ്വനാഥന്റെ മറുപടിയും ഇപ്പോൾ ആരാധകരിൽ സന്തോഷം ഉണ്ടാക്കിയിരിക്കുകയാണ്.
Story Highlights: This is the reason why Vani Vishwanath could not attend the wedding of Baburaj’s son from his first relationship