ഹണി റോസിനെ തേടി വന്ന ഭാഗ്യം കണ്ടോ..?തെലുങ്കിലെ സൂപ്പർ നായികമാർ പോലും ആഗ്രഹിക്കുന്ന ഭാഗ്യം തേടി എത്തിയത് ഹണി റോസിനെ .

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന വ്യക്തിത്വമായിരുന്നു ഹണി റോസ്.

പിന്നീട് ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങളിൽ ഹണി മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറുകയായിരുന്നു. മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു ഹണി റോസ് ചേക്കേറുന്നത്. 15 വർഷത്തിലേറെയായി അഭിനയ രംഗത്ത് മികവ് തെളിയിക്കുന്ന ഹണിറോസ് കഥാപാത്രങ്ങൾക്കെല്ലാം വളരെ മികച്ച പ്രകടനം തന്നെയാണു .ട്രിവാൻഡ്രം ലോഡ്‌ജ്ജ് നമ്പ്യാർ എന്ന കഥാപാത്രമാണ് അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്.

14 വയസ്സുള്ളപ്പോൾ അഭിനയജീവിതം ആരംഭിച്ച നടി 30 ഇൽ എത്തിയപ്പോൾ തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങി കഴിഞ്ഞു. അഭിനയിക്കാൻ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് ഹണി റോസ്. അക്വേറിയം ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. ഇപ്പോൾ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി അഭിനയിക്കുകയാണ് ഹണി റോസ്.

സിനിമാ വിശേഷങ്ങളെ പറ്റിയാണ് പറയുന്നത്. ആദ്യം അഭിനയിച്ച സിനിമ പുറത്തിറങ്ങിയിരുന്നില്ല അതുകൊണ്ട് പിന്നെ തെലുങ്ക് സിനിമ എല്ലാം മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വർഷങ്ങൾക്കുശേഷം ബാലകൃഷ്ണനു ഒപ്പം പുതിയൊരു തെലുങ്ക് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഭാഗ്യം ആണ് ഈ അവസരം. നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഞാൻ ഉടനെ തന്നെ ജോയിൻ ചെയ്യും. കഥാപാത്രത്തെക്കുറിച്ച് കൂടുതലായി ഒന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. കഥാപാത്രത്തിന്റെ പേരു മീനാക്ഷി എന്നാണ്. ബാലകൃഷ്ണൻ സാറിന്റെ പേയർ ആയാണ് ചെയ്യുന്നത്. ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണ്. ഞാനിപ്പോൾ തെലുങ്ക് പഠിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ തമിഴിൽ ജയിക്കെ ഒപ്പം ഒരു ചിത്രത്തിലും മോഹൻലാലിന്റെ മോൺസ്റ്റാർ എന്ന ചിത്രത്തിലും തിളങ്ങാൻ തയ്യാറെടുക്കുകയാണ് താരം.