Entertainment

ചുവന്ന വസ്ത്രത്തിൽ ബോൾഡ് ലുക്കിൽ സാന്റയെ വരവേൽക്കാൻ ഒരുങ്ങി ഹണി റോസ്.|Honey Rose photoshoot Christmas special viral

ചുവന്ന വസ്ത്രത്തിൽ ബോൾഡ് ലുക്കിൽ സാന്റയെ വരവേൽക്കാൻ ഒരുങ്ങി ഹണി റോസ്.|Honey Rose photoshoot Christmas special viral

മലയാള സിനിമയിൽ ഇന്ന് നിരവധി ആരാധകരുള്ള തിരക്കേറിയ ഒരു താരം തന്നെയാണ് ഹണി റോസ്. മലയാളി പ്രേക്ഷകരുടെ ഇടയിൽ ഹണി റോസിന് ലഭിക്കുന്ന സ്വീകാര്യത ഇന്ന് വളരെ വലുതാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വിനയൊരിക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ഒരു സഹനടിയായി കടന്നുവന്ന ഹണി റോസ് ഇന്ന് ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത അത്രത്തോളം ഉയരത്തിലാണ് എന്നതാണ് സത്യം. നിരവധി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി ഹണി റോസിന്ന് മാറിക്കഴിഞ്ഞിരിക്കുകയാണ്. ഓരോ കഥാപാത്രവും വളരെ ഇഷ്ടത്തോടെയാണ് താരം അഭിനയിക്കുന്നത് എന്നതും ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഭാമ്നി എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് തന്നെയാണ് സൃഷ്ടിച്ചത്.

നിരവധി ആരാധകരെയും ഈ ഒരു ചിത്രത്തിലൂടെ താരം സ്വന്തമാക്കി എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ ഹണി തന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഇത്തരം വിശേഷങ്ങൾ വളരെ വേഗമാണ് ആരാധകർ ഏറ്റെടുക്കുന്നതും. ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് ഹണി റോസിന്‍റെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ തന്നെയാണ്. ക്രിസ്മസ് സ്പെഷ്യൽ ആയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സാന്റയെ വരവേൽക്കാൻ തരത്തിൽ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളൊക്കെയാണ് അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ ഹണി റോസിനെ കാണാൻ സാധിച്ചിരിക്കുന്നത്. വലിയൊരു ആരാധകനിരയും ഹണി റോസ് ഇതിനോടകം തന്നെ സ്വന്തമാക്കി. ഈ ചിത്രത്തിന് മികച്ച കമന്റുകളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. എത്ര ക്യൂട്ട് ആയിരിക്കുന്നു, എന്താണ് ക്രിസ്മസ് ചിത്രങ്ങൾ എത്താൻ വൈകിയത്. നിങ്ങളുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് തുടങ്ങി മനോഹരമായ കമന്റുകളാണ് ഓരോ ചിത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights: Honey Rose photoshoot Christmas special viral

ചുവന്ന വസ്ത്രത്തിൽ ബോൾഡ് ലുക്കിൽ സാന്റയെ വരവേൽക്കാൻ ഒരുങ്ങി ഹണി റോസ്.|Honey Rose photoshoot Christmas special viral
To Top