എന്തിനാണ് ശരീരം പ്രദർശിപ്പിക്കുന്നത്, എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത്, ഇതിന് ഉള്ള ഉത്തരം പറഞ്ഞു ഹണി റോസ് |Honey Rose talkes about body shaming and Ciber attack

എന്തിനാണ് ശരീരം പ്രദർശിപ്പിക്കുന്നത്, എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത്, ഇതിന് ഉള്ള ഉത്തരം പറഞ്ഞു ഹണി റോസ് |Honey Rose talkes about body shaming and Ciber attack

വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ന് മലയാളത്തിലും അന്യഭാഷകളിലും ഒക്കെ തിരക്കേറിയ നായികയായി മാറിയ താരമാണ് ഹണി റോസ്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റാർ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരമിപ്പോൾ നിരവധി ഉദ്ഘാടനങ്ങൾക്ക് എത്താറുണ്ട്. ഉദ്ഘാടനങ്ങൾ എത്തുന്നതിന്റെ പേരിൽ വലിയ തോതിൽ തന്നെ ട്രോളുകളും ലഭിക്കാറുണ്ട്. ഇപ്പോൾ തനിക്ക് എതിരെയുള്ള നെഗറ്റീവ് കമന്റുകളെ കുറിച്ചൊക്കെ സംസാരിക്കുകയാണ് ഹണി റോസ്. ബെഹൈണ്ട് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ്സ് തുറക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത് എന്തിനാണ് ശരീരം പ്രദർശിപ്പിക്കുന്നത് എന്നൊക്കെ ചോദിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ ഹണി പറഞ്ഞത് ഇങ്ങനെയാണ്. ഞാൻ എന്ത് ഡ്രസ്സ് ഇട്ടാലും പർദ്ദയിട്ടു പോയാലും നെഗറ്റീവ് കമന്റുകൾ കിട്ടും. ഞാൻ ധരിക്കുന്നത് എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രമാണ്. ഓരോ സാഹചര്യത്തിനനുസരിച്ച് കൂടിയാണ് വസ്ത്രം ധരിക്കുന്നത്. എനിക്കോ അവിടെ നിൽക്കുന്ന ആളുകൾക്ക് ഒരു പ്രശ്നമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ അത് ഫോണിൽ ഉള്ള വളരെ കുറച്ച് ശതമാനം ആൾക്കാർക്ക് മാത്രമാണ്. ഇതുവരെ ആരും എന്നോട് മോശമായിട്ട് ഒന്നും തന്നെ സംസാരിച്ചിട്ടുമില്ല.

നമ്മൾ എന്ത് വസ്ത്രം ധരിച്ചാലും മറ്റുള്ളവർക്ക് എന്താണ് അതിൽ ഒരു പ്രശ്നം എന്നതാണ് എനിക്കറിയാത്തത്.. വസ്ത്രം ധരിക്കുന്നത് ആളുകളുടെ സ്വാതന്ത്ര്യം ആണെന്ന് കൂടി ചിന്തിക്കണം. എല്ലാവർക്കും ഒരു ജീവിതമേ ഉള്ളൂ. എനിക്ക് ഇങ്ങനെ ചെയ്യണം ഈ വസ്ത്രം ധരിക്കണം എന്ന് തോന്നിയപ്പോൾ അങ്ങനെ ചെയ്യരുതെന്ന് വേറെ ചിലർ പറയുമ്പോൾ എങ്ങനെയാണ് ജീവിക്കുക എന്നും ഹണി റോസ് ചോദിക്കുന്നുണ്ട്. നമ്മളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവർ പറയുമ്പോൾ അത് കേട്ട് നമ്മൾ വസ്ത്രം ധരിക്കാതിരിക്കുന്നത് മണ്ടത്തരം അല്ലേ.
Story Highlights: Honey Rose talkes about body shaming and Ciber attack