Entertainment

ഓരോ പ്രോഗ്രാമും നോക്കിയാണ് ഡ്രസ്സുകൾ തിരഞ്ഞെടുക്കാറുള്ളത്. തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഹണി റോസ് |Honey Rose talkes about her own dress code

ഓരോ പ്രോഗ്രാമും നോക്കിയാണ് ഡ്രസ്സുകൾ തിരഞ്ഞെടുക്കാറുള്ളത്. തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഹണി റോസ് |Honey Rose talkes about her own dress code

സോഷ്യൽ മീഡിയയിൽ ഇന്ന് വളരെയധികം റീച്ചുള്ള ഒരു നടി തന്നെയാണ് ഹണി റോസ്. നിരവധി ഉദ്ഘാടനകളുടേയും മറ്റും ഭാഗമായും ഹണി റോസ് മാറാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. വീരസിംഹ റെഡി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകത്തും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ഹണി റോസ്. ഹണി റോസിന് എതിരെ പലപ്പോഴും ഉയരുന്ന ഒരു വിമർശനം എന്നത് മനപ്പൂർവ്വം ശരീരം പ്രോജക്ട് ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നടി ധരിക്കുന്നു എന്നതാണ്. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്കൊക്കെ മറുപടി പറയുകയാണ് ഹണി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായമാണ് ഹണി റോസ് വ്യക്തമാക്കിയത്. വളരെ ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് സങ്കടം തോന്നുന്ന ഒരു വ്യക്തിയാണ്. എന്നാൽ ഒരേ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ ആഘാതം വലിയ രീതിയിൽ തന്നെ കുറഞ്ഞു കൊണ്ടിരിക്കും.

ഇനിയിപ്പോൾ താനൊരു പർദ്ദയിട്ട് പുറത്തിറങ്ങിയാൽ പോലും അതിനെതിരെയും ആളുകൾ കമന്റ് ചെയ്യും. എപ്പോഴും വളരെ കംഫർട്ടബിൾ എന്ന് തനിക്ക് തോന്നുന്ന വസ്ത്രങ്ങളെ ധരിക്കാറുള്ളൂ. ഓരോ പ്രോഗ്രാമും നോക്കിയാണ് ഡ്രസ്സുകൾ തിരഞ്ഞെടുക്കാറുള്ളത് എന്നും ഹണി റോസ് തുറന്നു പറയുന്നു. ഒരു ടെലിവിഷൻ പരിപാടി ആണെങ്കിൽ അതിനുള്ള വസ്ത്രം ധരിക്കാനും, ഒരു ഉദ്ഘാടനത്തിനോ പൊതുപരിപാടിയ്ക്കോ പോവുകയാണെങ്കിൽ അതിനനുസരിച്ചുള്ള വാക്കുകൾ ധരിക്കാനും ശ്രദ്ധിക്കാറുണ്ട്.

തന്നെ ഉദ്ഘാടനത്തിന് വിളിക്കുന്നവർക്ക് തന്റെ വസ്ത്രധാരണത്തിൽ ഒന്നും യാതൊരു കുഴപ്പവും ഇതുവരെ തോന്നിയിട്ടില്ല. എന്നാൽ വളരെ കുറച്ചുപേർ പറയുന്നു ഇങ്ങനെ ഒന്നും ചെയ്യരുതെന്ന്. നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമല്ലാത്തവരാണ് ഇതൊക്കെ പറയുന്നത്. അങ്ങനെയുള്ള ചിലരൊക്കെ പറയുന്നത് കേട്ട് അത്തരക്കാരെയൊക്കെ ഭയന്ന് ഇതെല്ലാം ഉപേക്ഷിക്കേണ്ട കാര്യമുണ്ടോന്നും ഹണി റോസ് ചോദിക്കുന്നുണ്ട്. വസ്ത്രധാരണം എന്നത് തീർത്തും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമാണ് എന്നാണ് ഹണി റോസ് ഇവിടെ വ്യക്തമാക്കുന്നത്
Story Highlights: Honey Rose talkes about her own dress code

Most Popular

To Top