“ലക്കി സിംഗ് ഒരു വഷളൻ കഥാപാത്രമാണ് എന്നും അതുകൊണ്ടാണ് അത്തരം മോശമായ തമാശകൾ അയാൾ പറയുന്നത്” – ഹണി റോസ് |Honey Rose talkes about Lucky Singh character

“ലക്കി സിംഗ് ഒരു വഷളൻ കഥാപാത്രമാണ് എന്നും അതുകൊണ്ടാണ് അത്തരം മോശമായ തമാശകൾ അയാൾ പറയുന്നത്” – ഹണി റോസ് |Honey Rose talkes about Lucky Singh character

100 കോടി ക്ലബ്ബിൽ ഇടം നേടിയ പുലിമുരുകൻ എന്ന ദൃശ്യ വിസ്മയത്തിനു ശേഷം ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് മോഹൻലാലിനെ വെച്ച് തന്നെ സംവിധാനം ചെയ്ത ചിത്രമാണ് മോൺസ്റ്റർ. എന്നാൽ പ്രതീക്ഷിച്ച വിജയം ഈ ചിത്രത്തിന് നേടാൻ സാധിച്ചില്ല എന്നതാണ് സത്യം. ലക്കി സിംഗ് എന്ന കഥാപാത്രമായി എത്തിയ മോഹൻലാലിന് മുരുകനെ പോലെ പ്രേക്ഷകരെ വിസ്മരിക്കാൻ സാധിച്ചിരുന്നില്ല. ഏറെ പ്രതീക്ഷകളോടെയാണ് ഈ ചിത്രത്തിനായി ആരാധകർ കാത്തിരുന്നത്. ബോക്സ് ഓഫീസിൽ നിരാശയായിരുന്നു ചിത്രം സമ്മാനിച്ചിരുന്നത്. നിരവധി വിമർശനങ്ങളും ചിത്രത്തിന് നേരെ ഉയർന്നു. ചിത്രത്തിൽ ലക്കി സിങ് എന്ന മോഹൻലാൽ കഥാപാത്രം ഡബിൾ മീനിങ് പറയുന്നുണ്ട് എന്നതായിരുന്നു പ്രേക്ഷകർ കണ്ടെത്തിയ ഒരു വലിയ വിമർശനം എന്നത്.

ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ചിത്രത്തിലെ നായിക കൂടിയായ ഹണി റോസ് . ലക്കി സിംഗ് ഒരു വഷളൻ കഥാപാത്രമാണ്. അതുകൊണ്ടാണ് അത്തരം മോശമായ തമാശകൾ അയാൾക്ക് വേണ്ടി എഴുതിയതെന്നുമാണ് ഹണിറോസ് പറയുന്നത്. ഇത്തരം കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിൽ തന്നെ ഉണ്ട് എന്നും ഹണി റോസ് പറയുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് ഇക്കാര്യം ചിന്തിച്ചിരുന്നു. പക്ഷേ ലക്കി സിംഗ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് ഇതുപോലെയാണ്. അയാൾ ഭയങ്കര വഷളനായ ചൊറിയനായ കഥാപാത്രമാണ്. അങ്ങനെയുള്ള കഥാപാത്രം നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ള ഒരാളെ അവതരിപ്പിക്കുമ്പോൾ ഇങ്ങനെയുള്ള ഡയലോഗിന്റെ ആവശ്യമുണ്ടായിരുന്നോ പിന്നീട് ഒരു എഴുത്തുകാരന്റെയും ക്രിയേറ്ററിന്റെയും അവകാശമാണ് അതിൽ എനിക്ക് ഒന്നും ചെയ്യാനില്ല എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.

ഉദയകൃഷ്ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത് . തുടക്കം മുതൽ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും ചിത്രം സമ്മാനിച്ചത് നിരാശയായിരുന്നു. അതുകൊണ്ടു തന്നെ വലിയ തോതിലുള്ള വിമർശനങ്ങൾ ചിത്രത്തിന് ഏൽക്കേണ്ടതായി വരികയും ചെയ്തിരുന്നു. ഇപ്പോൾ ഹണി റോസിന്റെ തുറന്നുപറച്ചിൽ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.
Story Highlights: Honey Rose talkes about Lucky Singh character