സുന്ദരിയാണ് എന്ന് എല്ലാവരും ഒന്ന് പറയാറില്ല, സൗന്ദര്യത്തിന്റെ രഹസ്യം തുറന്നു പറഞ്ഞു ഹണിറോസ് |Honeyrose revealed the secret of beauty

സുന്ദരിയാണ് എന്ന് എല്ലാവരും ഒന്ന് പറയാറില്ല, സൗന്ദര്യത്തിന്റെ രഹസ്യം തുറന്നു പറഞ്ഞു ഹണിറോസ് |Honeyrose revealed the secret of beauty

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളമടക്കമുള്ള നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരമാണ് ഹണിറോസ്. ഇന്ന് മലയാളവും കടന്ന് താരം അന്യഭാഷകളിലും തന്റേതായ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് എന്നതാണ് സത്യം. തെലുങ്കിലും മറ്റും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി ഹണിറോസ് മാറുകയും ചെയ്തിരുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിനു ശേഷം അനൂപ് ഒരുക്കിയ ട്രിവാൻഡ്രം ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ് താരം തിളങ്ങിയിരുന്നത്. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരു ചിത്രത്തിന് താരത്തിന് ലഭിച്ചത്.

അടുത്തകാലത്തായി താഴെ ഏറ്റവും കൂടുതൽ ട്രോളുകൾ താരം നേരിടുന്നത് ഏറ്റവും കൂടുതൽ ഉദ്ഘാടനത്തിന് പോകുന്ന വ്യക്തി എന്ന പേരിലാണ് എന്നതാണ് സത്യം. ഇപ്പോഴത്തെ ഗ്ലാമർ വേഷങ്ങൾ മാത്രം ലഭിച്ചത് തന്നെ ബാധിച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് താരം. ചങ്ക്സ് എന്ന ചിത്രത്തിനു ശേഷം ഞാൻ ഗ്ലാമർ വേഷങ്ങളിൽ ചെയ്യുമെന്ന് ഒരു രീതി വന്നു. അത് എന്നെ കുറെ അധികം ബാധിച്ചിരുന്നു. പിന്നീട് സിനിമകൾ ഞാൻ കുറച്ചു കൂടി അധികം ചിന്തിച്ചതിനുശേഷം മാത്രമേ എടുക്കാറുള്ളൂ. എത്രത്തോളം ആവശ്യമാണ് എന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അത്തരം വേഷങ്ങൾ ചെയ്യൂ എന്നും ചങ്ക്സിന് ശേഷം താൻ തീരുമാനിച്ചു എന്നാണ് ഹണിറോസ് പറയുന്നത്. ഗ്ലാമർ ആയി അഭിനയിക്കുക എന്നൊരു വേർതിരിവ് ഇല്ല.

കഥയ്ക്ക് എന്താണ് ആവശ്യം അത് ചെയ്യുകയാണ് എന്നും താരം പറയുന്നുണ്ട്. സൗന്ദര്യത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിക്കുന്നു. സുന്ദരിയാണ് എന്ന് എല്ലാവരും ഒന്ന് പറയാറില്ല. ഫോട്ടോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്യുന്നത് കാണാറുണ്ട് എന്ന് പറയുന്നു. ചിലർ സിനിമ കണ്ടിട്ട് പറയും നല്ല ഭംഗിയുണ്ട് എന്ന്. സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നും താരം പ്രതികരിക്കുന്നുണ്ട്. നല്ല ഫുഡ് കഴിക്കുക നന്നായി ഉറങ്ങുക നന്നായി വെള്ളം കുടിക്കുക ആരോഗ്യം നോക്കുക എന്നതാണ് തന്റെ സൗന്ദര്യ രഹസ്യം എന്നാണ് താരം പറയുന്നത്. മുഖത്ത് എന്തെങ്കിലും തേക്കുന്നതിലും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം എന്നാണ് താൻ കരുതുന്നത്. അങ്ങനെ കഴിക്കുമ്പോഴാണ് നല്ല ഗ്ലോ സ്കിന്ന് കിട്ടുന്നത്.
Story Highlights: Honeyrose revealed the secret of beauty