Entertainment

ഒരു ടാസ്കിലും ജയിക്കാത്ത റോബിൻ രാജാവും ക്യാപ്റ്റൻ ആയും ടാസ്‌കിൽ ജയിച്ചും സ്വന്തം കഴിവ് തെളിയിക്കുന്ന റോൺസൺ വാഴയും ആകുന്നതെങ്ങനെ?

ഒരു ടാസ്കിലും ജയിക്കാത്ത റോബിൻ രാജാവും ക്യാപ്റ്റൻ ആയും ടാസ്‌കിൽ ജയിച്ചും സ്വന്തം കഴിവ് തെളിയിക്കുന്ന റോൺസൺ വാഴയും ആകുന്നതെങ്ങനെ?

നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ എന്നതിൽ ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന മത്സരാർത്ഥി പരിപാടിയിൽ പലപ്പോഴും റോൺസൺ ആണ്. നിലപാട് ഇല്ല എന്നാണ് ബിഗ് ബോസ് വീടിനുള്ളിൽ ഉള്ളവർ റൊൺസനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പരിപാടിയിൽ വളരെ മികച്ച രീതിയിൽ കളിക്കുന്ന ഒരു വ്യക്തിയാണ് റോൺസൺ എന്നാണ് പുറത്തുള്ള ആളുകളുടെ സംസാരം. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ബിഗ് ബോസിൽ ശക്തരായ മത്സരാർത്ഥി എന്ന് ആളുകൾ വിശ്വസിച്ചിരുന്ന അഖിൽ പുറത്തുപോവുകയും റോൺസനെ ആളുകൾ അവിടെ നിലനിർത്തുകയും ചെയ്തത്. ആളുകൾക്ക് റോൺസനെ ഇഷ്ടം ആകുന്നുണ്ട് എന്ന് തന്നെയാണ് ഈ വട്ടം എലിമിനേഷനിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.

എപ്പോഴും അവിടെ ആരോടും വഴക്ക് ഉണ്ടാക്കാതെ സമാധാനപരമായി മുന്നോട്ട് പോകാനാണ് റോൺസൺ ശ്രമിച്ചിട്ടുള്ളത്. വലിയ രീതിയിൽ കിടന്നു ഒച്ച ഉണ്ടാക്കുകയൊ പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യാതെയാണ് റോൺസൺ ബിഗ്ബോസ് വീട്ടിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് നിലപാടില്ലെന്ന് ചിലരെങ്കിലും പറയുന്നത്. ടാസ്ക്കുകളിലൊക്കെ മികച്ച വിജയം കൈവരിക്കുവാനും റോൺസന് സാധിച്ചിട്ടുണ്ട്. അത് തന്നെയാണ് ആളുകൾ പറയുന്നത്. റോൺസനെ കുറിച്ചുള്ള ഒരു കുറിപ്പ് ആണ് ശ്രേദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അർജുൻ അർജു എന്ന വ്യക്തിയാണ് ഈ കുറിപ്പ് പങ്കുവച്ചത്. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

നമ്മുടെ നാട്ടിലെ മനുഷ്യർ എത്ര ടോക്സിക് ആണെന്നതിനുള്ള മറ്റൊരു ഉദാഹരണം ആണ് റോൺസ്ൺ എതിരെ നടക്കുന്ന സൈബർ വെട്ടുകിളികളുടെ അക്രമണം.
ഇവർ റോൺസണിൽ കാണുന്ന കുറ്റം എന്താണ്, എന്ന് എനിക്ക് ഇതു വരെ മനസിയായിട്ടില്ല. ഒരു പാവം മനുഷ്യൻ.
റോൺസന്റെ ആ വീട്ടിലെ വ്യക്തിത്വം ഒന്ന് വിലയിരുത്തി നോക്കാം.

ടാസ്‌കിൽ ഒക്കെ നന്നായി പെർഫോം ചെയ്യും, ആരോടും വഴക്കിട്ടിട്ടില്ല, ഒരിക്കലും തെറി വിളിച്ചിട്ടില്ല, നന്നായി പാചകം ചെയ്യും, എത്ര ആക്ഷേപങ്ങൾ കേട്ടാലും ആരെയും തിരിച്ചു വേദനിപ്പിക്കുന്നില്ല, നല്ല, ക്ഷമയും, വിനയവും, റോൺസണ് എല്ലാവരോടും അഡ്ജസ്റ്റ് ചെയ്യാനും സാധിക്കും.എന്നിട്ടും ആ വീട്ടിൽ ഉള്ള ലക്ഷ്മി, ദിൽഷ ധന്യ, ബ്ലെസ്ലി എന്നിവർ എപ്പോഴും നിലപാടില്ല, വ്യക്തിത്വം ഇല്ല എന്ന് ആക്ഷേപിക്കുന്നത് ഇദ്ദേഹത്തെയാണ്.പുറത്തുള്ള മലയാളി പ്രേക്ഷകർ ഭൂരിപക്ഷം വാഴഎന്നൊക്കെയാണ് വിളിക്കുന്നത്.

ഒരു ടാസ്കിലും ജയിക്കാത്ത റോബിൻ രാജാവും ക്യാപ്റ്റൻ ആയും ടാസ്‌കിൽ ജയിച്ചും സ്വന്തം കഴിവ് തെളിയിക്കുന്ന റോൺസൺ വാഴയും ആകുന്നതെങ്ങനെ?വളരെ കൃത്യമായി പറഞ്ഞാൽ മലയാളി കളുടെ പൊതു ബോധം മസ്‌ക്യൂലിനിറ്റിയെ അല്ല ടോക്സിക് മാസ്ക്യൂലിനിറ്റിയെ ആണ് ഇഷ്ടപ്പെടുന്നത്.റോണസൺ അവിടെ അലറി സംസാരിക്കുകയോ അടിയുണ്ടാക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയേനെ.
ചുരുക്കി പറഞ്ഞാൽ റോൺസൺ ഒരു സ്ത്രീ ആയിരുന്നു വെങ്കിൽ ഈ സ്വഭാവത്തെ മലയാളികൾ വാഴ്ത്തിയേനെ.

ആണായതു കൊണ്ട് അദ്ദേഹത്തിന്റെ ക്ഷമയും വിനയവും സഹന ശക്തിയും ഒന്നും ആരും നല്ല ഗുണങ്ങൾ ആയി അംഗീകരിക്കുന്നില്ല.
ഈ ക്ഷമയും വിനയവും അവിടത്തെ ജാസുവിനോ നിമിഷക്കോ ഉണ്ടായിരുന്നുവെങ്കിൽ പൊതു ബോധം അവരെ പുകഴ്ത്തുകയും ചെയ്തേനെ.സ്ത്രീയും പുരുഷനും ട്രാൻസ് ജൻഡരും ഒക്കെ സ്വാതന്ത്ര്യരായ മനുഷ്യർ ആണെന്നും അവർ എങ്ങനെ പെരുമാറണം എന്നതിൽ സമൂഹത്തിന് പ്രത്യേകിച്ചു റോൾ ഒന്നുമില്ലെന്നും ഇനി എന്നാണ് നാമടക്കമുള്ള സമൂഹത്തിന് ബോധം വരുക. എന്നാണ് നമ്മുടെ സമൂഹം രണ്ടാം നൂറ്റാണ്ടിൽ നിന്ന് മാറി ചിന്തിക്കുക.

Most Popular

To Top