Entertainment

പിന്നെ ഹിന്ദി പ്രേക്ഷകരുടെ ഹൃദയം നിറയ്ക്കും ഹൃദയം…! ഹിന്ദി റീമെയ്ക്കിനൊരുങ്ങുന്നു ഹൃദയം. നായകൻ ഈ സൂപ്പർതാരം..!!

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ഹൃദയം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു ചേക്കേറിയത്.

ഈ വർഷത്തെ സംസ്ഥാന അവാർഡിൽ ജനപ്രിയമായ കലാമൂല്യമുള്ള ചിത്രം എന്ന ഒരു പരിഗണന കൂടി ഹൃദയത്തിന് ലഭിച്ചിരുന്നു. ഈ പുരസ്കാരം സ്വീകരിച്ചവരുടെ ഹൃദയത്തെ സ്നേഹിച്ചവരുടെ ഹൃദയം നിറച്ചു. 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് ഹൃദയം എന്ന് പറയണം. ചിത്രത്തിൽ 15 പാട്ടുകളായിരുന്നു ഉണ്ടായത്. ഹിഷാബ് അബ്ദുൽ വഹാബ് ആയിരുന്നു ഈ ഗാനങ്ങൾക്ക് ഈണം നൽകിയത്. 15 പാട്ടുകളും സൂപ്പർ ഹിറ്റായി എന്ന ഒരു അപൂർവത കൂടി ചിത്രത്തിനുണ്ട്.മേരിലാൻഡ് സിനിമ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആരംഭിക്കാൻ പോവുകയാണ് എന്ന വാർത്തകളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ ഹിന്ദി തമിഴ് തെലുങ്ക് റീമേക്ക് അവകാശം വമ്പൻ തുക വാങ്ങി വാങ്ങി ഇരിക്കുകയാണ് ബോളിവുഡ് സൂപ്പർ സംവിധായകനായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് എന്നും അറിയാൻ സാധിക്കുന്നുണ്ട്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം മൂന്നു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുക. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബോളിവുഡ് സൂപ്പർതാരമായ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ ആണ് ഹൃദയം ഹിന്ദി റിമേക്കിൽ എന്നാണ് അറിയാൻ സാധിക്കുന്നത്.

താരത്തിന്റെ അരങ്ങേറ്റചിത്രം കൂടിയായിരിക്കും എന്ന് മനസ്സിലാക്കുന്നു. എന്ന് പറഞ്ഞ് താരങ്ങളിലൊരാളാണ്
കല്യാണി പ്രിയദർശൻ ദർശന എന്നിവരായിരുന്നു എത്തിയത്. ആ സ്ഥാനത്തേക്ക് ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഹൃദയം മൂന്നു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനം തോന്നുന്ന ഒരു നിമിഷം തന്നെയാണ്.

വിനീത് ശ്രീനിവാസന്റെ സംവിധാന മികവും പ്രണവ് മോഹൻലാലിന്റെ അഭിനയവുമെല്ലാം തന്നെ മികച്ച രീതിയിലാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. വളരെ മികച്ച രീതിയിൽ ആരാധകരുടെ മനസ്സിലേക്ക് സംവിധായകൻ ഉദ്ദേശിച്ച കാര്യം എന്താണോ അത് പറഞ്ഞു കൊടുക്കുവാനും പ്രണവ് മോഹൻലാൽ എന്ന് നടന് സാധിച്ചിട്ടുണ്ട്. ഒരു മികച്ച സംവിധായകനും കഴിവുള്ള നടനും ഒന്നിക്കുമ്പോൾ ആണ് നല്ലൊരു ചിത്രം പിറക്കുന്നത്

Most Popular

To Top