ഹൃദയം തൊട്ട് ഹൃദയത്തിന്റെ ട്രെയിലർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പ്രധാന ആകർഷക ഘടകം എന്നത് താരരാജാവിനെ മകനായ പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത് എന്നത് തന്നെയാണ്. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിനെ പറ്റിയാണ് ഇവിടെ ആളുകൾ സംസാരിക്കുന്നത്.


ആ ഒരു കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുകയാണ് എന്നാണ് ആളുകൾ ചോദിക്കുന്നത്. അത്രത്തോളം ശ്രെദ്ധ നേടുന്നുണ്ട് ഇവരുടെ കൂട്ടുകെട്ട്. ഇപ്പോൾ ചിത്രത്തിലെ ട്രെയിലർ ആണ് ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

ഇരുപത്തിയൊന്നാം തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്താനായി കാത്തിരിക്കുന്നത്.
ഈ സമയത്ത് ചിത്രത്തിൻറെ ട്രെയിലറിന് പോലും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിൻറെ ട്രെയിലർ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത് ഇത് മുഴുവനായും ഉള്ള ഒരു കോളേജ് മൂവി തന്നെയാണെന്ന്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പ്രണവ് മോഹൻലാലിനെ കാണുമ്പോൾ ആളുകൾ പറയുന്നത് ഒരിക്കൽ തട്ടത്തിൻ മറയത്ത് ചെയ്തപ്പോൾ നിവിൻ പോളി എങ്ങനെയായിരുന്നോ അതേ പോലെ ഓർമിപ്പിക്കുന്നുണ്ട് പ്രണവ്‌ എന്ന്.

നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. ആ ചിത്രത്തിനു ശേഷമാണ് നിവിൻ പോളിയുടെ താരമൂല്യം ഉയർന്നത്. പ്രണവും ഇനി ആ ഒരു നിലയിലേക്ക് എത്തുമെന്നാണ് ആളുകൾ പറയുന്നത്. പ്രണവിന്റെ ഉള്ളിലേക്ക് കഴിവുകളെ പുറത്തെടുക്കുവാൻ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന് സാധിച്ചു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top