ഹൃദയത്തിലെ സൈക്കിൾ ചായക്കാരനേ ഓർമ്മ ഇല്ലെ.? പ്രമുഖ നിർമ്മാതാവ് ആയ ഇദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങൾ ഏതൊക്കെ ആണെന്നോ ?

എവിടെയും ചർച്ച ചെയ്യപ്പെടുന്നത് ഹൃദയം എന്ന ചിത്രമാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിൽ ഒരു ചായ കടക്കാരൻ ആയി എത്തിയ ഒരു കഥാപാത്രമുണ്ട്. എത്ര നാളായി ഇവിടെ ചെന്നൈയിൽ എത്തിയിട്ട് എന്ന് പ്രണവ് മോഹൻലാലിൻറെ കഥാപാത്രമായ അരുൺ നീലകണ്ഠൻ ചോദിക്കുമ്പോൾ അദ്ദേഹം ആ ചിരിയിൽ എല്ലാം ഒതുക്കുന്നുണ്ട്.

അത് ആരായിരുന്നു.? അദ്ദേഹം ആരാണ് എന്നാണ് പറയുന്നത്. 80കളിലെ പടങ്ങൾ പ്രൊഡ്യൂസ് ചെയ്തിരുന്ന ഒരു സൈക്കിൾ ചായക്കടക്കാരനെ ആണ് കാണിച്ചിരിക്കുന്നത്. ചിത്രം, വന്ദനം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ പി കെ ആർ പിള്ള ആയിരുന്നു അത്. അദ്ദേഹത്തിൻറെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആണോ വിനീത് ശ്രീനിവാസൻ ഇപ്പോൾ വിവരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. അല്ലെങ്കിലും വിനീത് ശ്രീനിവാസൻ ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സിനിമയിലെ ഒരുപാട് രംഗങ്ങളിൽ അത് മനസ്സിലാക്കാൻ സാധിക്കും.

ചിത്രം നടക്കുന്നത് 2006 കാലഘട്ടത്തിൽ ആണെന്ന് കാണിക്കാൻ വേണ്ടി 2004 കാലഘട്ടത്തിൽ ഉള്ള പലകാര്യങ്ങളും സിനിമയിൽ റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. എല്ലാ കാര്യത്തിലും ഒരു ലാലേട്ടൻ കണക്ഷൻ കൊണ്ടുവരാനും ശ്രദ്ധിച്ചിട്ടുണ്ട്. ക്യാമറയും പിടിച്ച് നിൽക്കുന്ന പ്രണവിന്റെ രൂപം കാണുകയാണെങ്കിൽ ചിത്രത്തിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നത് പോലെയാണ്.

എല്ലാ കാര്യങ്ങളിലും മോഹൻലാലുമായി കണക്ട് ചെയ്യുന്നു. അരുൺ നീലകണ്ഠൻ എന്ന പേര് വളരെയധികം ശ്രദ്ധ നേടിയ കഥാപാത്രമാണ്. എല്ലാതരത്തിലും ഒരു വിനീത് മാജിക്ക് സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top