ഹൃത്തിക്ക് റോഷന്റെ മുൻഭാര്യ സൂസൈൻ ഖാൻ ഗോവയിൽ ഒരു പുതിയ റസ്റ്റോറൻറ് ആരംഭിച്ചിരുന്നു. അതിൻറെ ഉദ്ഘാടന ആഘോഷത്തിനായി അവർ തന്റെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും എല്ലാം ക്ഷണിച്ചതാണ് അറിയാൻ സാധിച്ചത്.

അതിഥികളുടെ പട്ടികയിൽ സൂസന്നയുടെ മുൻ ഭർത്താവായ ഹൃതിക് റോഷനും ഹൃതിക്ക് റോഷന്റെ ഇപ്പോഴത്തെ കാമുകി സബയും ഉണ്ടായിരുന്നു. അതുപോലെതന്നെ സൂസന്നയുടെ നിലവിലെ കാമുകനും പരിപാടിയിലെ മറ്റൊരു അതിഥി ആയിരുന്നു. ബുധനാഴ്ച രാത്രി 4പേരും ഉൾപ്പെടുന്ന ചിത്രങ്ങളാണ് തൻറെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2014ലാണ് സൂസന്നയും ഹൃതിക്കും തമ്മിലുള്ള വിവാഹമോചനം നടക്കുന്നത്.

വിവാഹമോചനത്തിന് ഭർത്താവിന്റെ ഇപ്പോഴത്തെ കാമുകിയോടോപ്പം ഒരു ചിത്രം പങ്കു വെക്കുക എന്ന് പറയുന്നത് അത്ഭുതമുളവാക്കി എന്നതാണെന്ന് ആരാധകർ പറയുന്നത്.ഇവരുടെ സൗഹൃദത്തിനെ അടുത്തറിയാനുള്ള അവസരമാണ്. അത് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും ആളുകൾ പറയുന്നുണ്ട്. വിവാഹമോചന ശേഷം ഞങ്ങൾ സുഹൃത്തുക്കൾ ആയിരിക്കും എന്ന് പലരും പറയാറുണ്ട്.
എന്നാൽ അങ്ങനെ സുഹൃത്തുക്കളായി ഇരിക്കുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് ആളുകൾ പറയുന്നത്. വിവാഹവും വിവാഹമോചനവും ബൊളീവുഡ് ലോകത്ത് പുതുമയുള്ള കാര്യമല്ല. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുക ആണ്. ഒരു വശത്ത് നിന്ന് വിമർശനങ്ങളും കണ്ടുവരുന്നുണ്ട് .