ഞാൻ എൻറെ സ്വന്തം കഴിവുകൊണ്ട് മാത്രം കഷ്ടപ്പെട്ടും, ബുദ്ധിമുട്ടിയും പ്രയത്നിച്ചും സ്വന്തം കാലിൽ നിൽക്കുന്ന വ്യക്തിയാണ്,- ഹണി റോസ്.

ഞാൻ എൻറെ സ്വന്തം കഴിവുകൊണ്ട് മാത്രം കഷ്ടപ്പെട്ടും, ബുദ്ധിമുട്ടിയും പ്രയത്നിച്ചും സ്വന്തം കാലിൽ നിൽക്കുന്ന വ്യക്തിയാണ്,- ഹണി റോസ്.

മലയാളി പ്രേഷകരുടെ ഹൃദയത്തിൽ ഏറെ ശ്രെദ്ധ നേടിയ നടിയാണ് ഹണിറോസ്. 2004 ൽ വിനയൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിൽ കൂടിയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് ചുവടു വെച്ചത് . പിന്നീട് മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒക്കെയായി ഒട്ടനവധി സിനിമകളിൽ താരം വേഷമിട്ടു.
ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ആണ് ഹണിറോസിന്റെ തലവര തന്നെ മാറ്റി മറിച്ചത്.പിന്നീട് മലയാളത്തിലെ മുൻനിര നായക നടന്മാരുടെ ഒപ്പം എല്ലാം, താരം മികച്ച കതാപാത്രങ്ങൾ കൈകാര്യം ചെയ്തു. ഒരിക്കലും മറക്കാനാകാത്ത അനവധി കഥാപാത്രങ്ങളെ പ്രക്ഷകർക്ക് സമ്മാനിക്കാൻ ഹണി റോസിന് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി സ്ഥിരമായി പങ്കുവയ്ക്കുന്നത് പതിവാണ്.


ഹണി റോസ് പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വയറൽ ആയി മാറുന്നത്. ആരാധകർ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട് താരത്തിന്റെ ചിത്രങ്ങൾ എല്ലാം. ഹണി റോസിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ നായക കഥാപാത്രമായി എത്തിയ മോൺസ്റ്റർ ആയിരുന്നു. സിനിമക്ക് ഒറ്റ ദിവസംകൊണ്ട് വളരെ മികച്ച പ്രതികരണം ആയിരുന്നു തീയറ്ററുകളിൽ നിന്ന് കിട്ടിയത് . കൂടാതെ താരത്തിന്റെ അഭിനയവും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.കഴിഞ്ഞ ഇടയിൽ ഒരു അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ് . മോൺസ്റ്റർ എന്ന ചിത്രം തനിക്ക് കിട്ടിയ അനുഗ്രഹവും ഭാഗ്യമാണ് എന്നാണ് ഹണി റോസ് പറഞ്ഞിരുന്നത്.


ഹണി റോസിന്റെ ഈ വാക്കുകൾ ഇങ്ങനെ, കുറച്ചു ദിവസങ്ങൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഒരു പ്രസ്താവന കറങ്ങി നടക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടു . മോഹൻലാൽ എന്ന മനുഷ്യൻ തന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും ഒരു കൈത്താങ്ങ് തന്നെ ആയിരുന്നു എന്നൊരു പ്രസ്താവനയാണ് കണ്ടത് . സത്യത്തിൽ ഇങ്ങനൊരു കാര്യം ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല .ആളുകൾ സ്ക്രീൻഷോട്ട് എടുത്ത് എനിക്ക് അയച്ചു തരുമ്പോൾ ആണ് ഇതുപോലൊരു സംഭവം ഞാനറിയുന്നത്. ഇത്തരമൊരു കാര്യം ജീവിതത്തിൽ പറയേണ്ട ഒരു സാഹചര്യവും തനിക് ഉണ്ടായിട്ടില്ല.
ഞാൻ എന്റെ സ്വന്തം കഴിവുകൊണ്ട് ഒരുപാട് കഷ്ടപ്പെട്ടു സ്വന്തം കാലിൽ നിൽക്കുന്ന വ്യക്തിയാണ്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് മോഹൻ ലാൽസാർ. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഇതിന്റെ സത്യംപുറത്തു കൊണ്ടുവരാൻ പ്ര ഞാൻ വിചാരിച്ചെങ്കിലും ലാൽ സാറിന് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഓർത്തു ആ ചിന്ത ഒഴിവാക്കി. ഞാനിക്കാര്യം ലാൽ സാറിനോട് പറയുക ഉണ്ടായി . അദ്ദേഹം ഇതിനു എനിക്ക് മറുപടി തന്നത് ഇതൊക്കെ പാർട്ട് ഓഫ് ദി ഗെയിം ആണെന്നാണ്, ഇതൊക്കെ ആയിരുന്നു ഹണിറോസ് തന്റെ അഭിമുഖത്തിൽ മനസ് തുറന്നു സംസാരിച്ചത് . ഹണിറോസിന്റെ ഈ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.