
റോബിനെ ബിഗ്ബോസിൽ നിന്നും പുറത്താക്കിയത് ഞാനല്ല. ദിൽഷ വിജയിക്കാൻ കാരണം ഇത്. റിയാസ് പറയുന്നു.|I am not the one who kicked Rob out of Bigg Boss. This is the reason why Dilsha won. Rias says|

ബിഗ് ബോസ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പലകാര്യങ്ങളും തിരുത്തിക്കുറിച്ച ഒരു മത്സരാർത്ഥി തന്നെയായിരുന്നു റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രി വഴി നാല്പത്തി രണ്ടാം ദിവസമാണ് റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് വരുന്നത്. ബിഗ്ബോസ് ചരിത്രത്തിലെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒരു മത്സരാർത്ഥി എന്ന് തന്നെ റിയാസിനെ വിളിക്കേണ്ടിയിരുന്നു. പുറത്ത് നിരവധി ഹെറ്റർസ് ഉണ്ടായിരുന്നു റിയാസിന്. ഇപ്പോൾ റിയാസ് തന്റെ ബിഗ് ബോസ് വീട്ടിലെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചെയ്യുന്നത്. ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ നടന്ന പല കാര്യങ്ങളെയും കുറിച്ചാണ്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പുറത്താക്കപ്പെട്ട കാര്യത്തെക്കുറിച്ചും റിയാസ് പറയുന്നുണ്ട്.

താൻ അല്ല ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത് എന്നും അയാളുടെ പ്രവൃത്തിയായിരുന്നു പുറത്തുപോകാനുള്ള കാരണം എന്ന് പറയുന്നത്. താൻ അവരോട് പറഞ്ഞതാണ് വൈൽഡ് കാർഡ് എൻട്രി ആയി തന്നെ അകത്തേക്ക് വീടരുത് എന്ന്. ആദ്യം മുതൽ ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ആയിരുന്നു താൽപര്യം. ഈ വട്ടം താൻ ബിഗ്ബോസിൽ പോകുന്നില്ല എന്ന് പോലും കരുതിയതാണ്. ഫൈനലിൽ നിൽക്കുകയായിരുന്നുവെങ്കിൽ ഡോക്ടർ വിജയിക്കും എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾക്ക് പുറത്തുള്ള സപ്പോർട്ട് കാണുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നാണ് മറുപടി.

ചില കാര്യങ്ങൾ അംഗീകരിക്കാത്ത ആളുകളെ ഞാൻ ടോക്സിക് എന്ന് തന്നെയാണ് വിളിക്കുന്നത് എന്ന് പറയുന്നു. ദിൽഷയ്ക്ക് കീരീടം ലഭിക്കാനുള്ള അർഹത ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ദിൽഷയോടെ ആളുകൾക്ക് എന്തൊക്കെയോ ഇഷ്ടം ആയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ദിൽഷ വിന്നർ ആയത്. അതുപോലെ തന്നെ മനസ്സിലായ ഒരു കാര്യമാണ് മറ്റൊരു മത്സരാർത്ഥിയുടെ സ്വാധീനം കൊണ്ടും ദിൽഷ വിജയിച്ചു എന്നത് വലിയ കാര്യമാണ്. ആ മത്സരാർത്ഥിക്ക് ഇപ്പോഴും ആളുകൾക്കിടയിൽ സ്ഥാനമുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയല്ലേ.
അതുകൊണ്ടു കൂടിയാണ് ദിൽഷ വിജയിച്ചത് എന്ന് എല്ലാവർക്കുമറിയാം. വൈൽഡ് കാർഡ് എൻട്രി ആയതുകൊണ്ട് തന്നെ താൻ വിജയിക്കില്ലെന്ന് അവസാനമായപ്പോൾ ഒക്കെ എനിക്ക് മനസ്സിലായിരുന്നു. ബിഗ്ബോസ് ചരിത്രം മാറ്റി കുറിച്ച് വൈൽഡ് കാർഡ് വിജയിക്കുവാൻ ആണ് താൻ എത്തിയിരുന്നത് എന്നുമൊക്കെയാണ് റിയാസ് പറയുന്നത്. റിയാസിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്തു.
Story Highlights:I am not the one who kicked Rob out of Bigg Boss. This is the reason why Dilsha won. Rias says
