Entertainment

എനിക്ക് ലോകപ്രശസ്ത എന്ന് വരെ ആകാൻ സാധിക്കും.സിനിമയില്ലെങ്കിലും ജീവിക്കാൻ വേറെ വഴി കണ്ടുപിടിച്ചിട്ടുണ്ട്. ഗായത്രി സുരേഷ്.

എനിക്ക് ലോകപ്രശസ്ത എന്ന് വരെ ആകാൻ സാധിക്കും.സിനിമയില്ലെങ്കിലും ജീവിക്കാൻ വേറെ വഴി കണ്ടുപിടിച്ചിട്ടുണ്ട്. ഗായത്രി സുരേഷ്.

ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയ താരമാണ് ഗായത്രി സുരേഷ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഗായത്രി സുരേഷിന്റെ സിനിമകളേക്കാൾ കൂടുതൽ ആളുകൾക്ക് പരിചിതം ഒരുപക്ഷേ ഗായത്രിയുടെ ട്രോളുകൾ ആയിരിക്കും. ട്രോളുകളിലൂടെ പ്രശസ്തയായ ഒരു നടി തന്നെയാണ് ഗായത്രിയെന്ന് പറയേണ്ടിയിരിക്കുന്നു. അടുത്തകാലത്തായി പ്രണവ് മോഹൻലാലിനെ കുറിച്ച് താരം പറഞ്ഞാണ് ഏറ്റവും കൂടുതൽ ട്രോളുകളിൽ താരം ശ്രദ്ധ നേടാൻ കാരണമായിരുന്നത്. ഇപ്പോളിതാ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ കുറച്ച് വിശേഷങ്ങളെക്കുറിച്ച് ആണ് ഗായത്രി സുരേഷ് തുറന്നുപറയുന്നത്.

സിനിമയില്ലെങ്കിലും ജീവിക്കാൻ ഉള്ള ഒരു വഴി താൻ കണ്ടെത്തിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഇത് വരെ താൻ ആരോടും അവസരം ചോദിച്ച് അങ്ങോട്ട് ചെന്നിട്ടില്ല. എന്നും ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ ഇങ്ങോട്ട് തേടി വന്നതാണ് എന്ന് ഗായത്രി പറയുന്നു. ആരുടെയും പിന്നാലെ നടന്ന് അവസരം ചോദിക്കുക ഇല്ലെന്നും തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കിൽ തന്നാൽ മതി എന്നുമൊക്കെ ഗായത്രി പറയുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്ലെങ്കിലും താൻ ജീവിക്കാൻ വേറെ വഴി കണ്ടുപിടിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. സിനിമ ഇല്ലെങ്കിൽ ഞാൻ വേറെ വഴി കണ്ടുപിടിച്ചിട്ടുണ്ട് ജീവിക്കാൻ. ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങും.

അതിനുശേഷം അവിടെ കൂടുതൽ ആളുകളെ വ്യൂവേഴ്സ് ആകും. നല്ല കണ്ടന്റുള്ള യൂട്യൂബ് ചാനൽ തുടങ്ങിയ അവിടെ രാജാവ് നമ്മൾ തന്നെയാണ്. നമുക്ക് ഇഷ്ടമുള്ള കണ്ടന്റ് ഇടാം. എനിക്ക് ലോകപ്രശസ്ത എന്ന് വരെ ആകാൻ സാധിക്കും. സിനിമയിൽ പലരുടെയും താളത്തിനനുസരിച്ച് തുള്ളണം. സിനിമയാകുമ്പോൾ ബാക്കിയുള്ളവരുടെ വിളിക്ക് വേണ്ടി നമ്മൾ കാത്തു നിൽക്കണം. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യണം. സിനിമയിൽ കോംപ്രമൈസ് ചെയ്താൽ തനിക്ക് അവസരങ്ങൾ നൽകാമെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും കൗമുദി മൂവീസ് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞിട്ടുണ്ടായിരുന്നു.

അങ്ങനെ പറയുന്നവരൊടോക്കെ എനിക്ക് ഇതിനു താൽപര്യമില്ല എന്ന് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളത്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ഇഷ്ടമില്ലന്ന് തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് താരം പറയുന്നത്. അങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ല എന്ന് നമുക്ക് വാശിപിടിക്കാൻ പറ്റില്ലല്ലോ എന്നും ഗായത്രി പറയുന്നുണ്ടായിരുന്നു. ഈ വാക്കുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

Most Popular

To Top