Entertainment

സിനിമ കണ്ടിറങ്ങുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൈ കൊണ്ട് ഒരു കുത്തു കൊടുക്കാൻ തോന്നിപ്പോയി.ആന്റോ ജോസഫ്.!

നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രം സോണി ലൈവിലൂടെ സ്ട്രീമിങ് ആരംഭിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിനോടകം തന്നെ മികച്ച ത്രില്ലർ ചിത്രമാണ് എന്നാണ് അഭിപ്രായം വന്നിരിക്കുന്നത്. എങ്കിലും ചെറിയ രീതിയിലുള്ള ചില പോരായ്മകൾ ഒക്കെ ചിത്രത്തെക്കുറിച്ച് ആളുകൾ പറയുന്നുണ്ട്. ത്രിലർ അനുഭവം നൽകാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. എല്ലാവരും അടിവരയിട്ട് തന്നെ സംസാരിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങിയപ്പോൾ മമ്മൂട്ടിയുടെ കഥാപാത്രത്തിനിട്ട് കൈ കൊണ്ട് ഒരു കുത്തു കൊടുക്കാൻ തോന്നി പോയെന്നാണ് ആന്റോ ജോസഫ് പറയുന്നത്.

ഒരു പുഴു ദേഹത്ത് കയറിയ അസ്വസ്ഥയായിരുന്നു എന്നും കുറിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആന്റോ ജോസഫ്.. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോൾ മമ്മൂട്ടിയോടുള്ള ഇഷ്ടം കൂടുകയായിരുന്നു.. കൂടുവിട്ടുകൂടുമാറ്റം എന്ന രീതിയിലാണ്. എനിക്ക് പരിചയമുള്ള പഞ്ചപാവം എന്റെ അടുത്ത് ഇരുന്നുകൊണ്ട് ഞാൻ തൊട്ടു മുന്നിലെ സ്ക്രീനിൽ കണ്ടത്.

സംവിധായകയെയും മറ്റ് അഭിനേതാക്കളെയും എല്ലാം തന്നെ മികച്ച രീതിയിൽ ആയിരുന്നു ചിത്രം എടുത്തിരിക്കുന്നത്. കുടുംബത്തിനൊപ്പം ചിത്രം കാണാൻ ഒരു അവസരം ലഭിച്ചതിനെക്കുറിച്ചും ആന്റോ ജോസഫ് പറയുന്നു. കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. രസചരട് പൊട്ടിക്കുന്നില്ല. പക്ഷേ ഒന്നു പറയട്ടെ സിനിമ കണ്ടിറങ്ങുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൈകൊണ്ട് ഒരു കുത്തു കൊടുക്കാൻ തോന്നിപ്പോയി. അത്രയേറെ ദേഷ്യം തോന്നി പോയി നായകനോട്. ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയ അസ്വസ്ഥത.

അത്രയും നേരം എനിക്ക് അരികിലുണ്ടായിരുന്ന കാലങ്ങളായി പരിചിതനായ ഒരാളാണ് സ്ക്രീനിൽ ഇങ്ങനെ രൂപമാറ്റം സംഭവിച്ച എന്റെ ഉള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോൾ മമ്മൂട്ടിയോടുള്ള ഇഷ്ടം എനിക്ക് കൂടുകയായിരുന്നു. കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്റെ അടങ്ങാത്ത അഭിനിവേശത്തിൽ നേർക്കാഴ്ച. മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ചു കൊതിതീർന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടു കൊതി തീർന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ മമ്മൂക്കയും നമ്മളെയും കൊതിപ്പിക്കാൻ കാലം കാത്തു വെച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്.

Most Popular

To Top