നന്ദനത്തിലെ പോലെ ഗുരുവായൂരപ്പനെ നേരിട്ട് കണ്ടപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.

ഒരുത്തി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യാനായർ നടത്തുന്നത്.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് നവ്യയെ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുന്നത് ആണ്. നന്ദനത്തിലെ പോലെ ഗുരുവായൂരപ്പനെ നേരിട്ട് കണ്ടതുപോലെയുള്ള അനുഭവം ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന് നവ്യാ പറഞ്ഞിരുന്നത്. ബീഹെയൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു നവ്യ തുറന്നു പറഞ്ഞത്.

ഗുരുവായൂരമ്പലത്തിൽ നൃത്തം ചെയ്യുവാൻ വേണ്ടി എത്തിയതായിരുന്നു. അന്നത്തെ ചില മാനസിക പ്രയാസങ്ങൾ കാരണം താൻ വല്ലാതെ വേദനയിൽ ആയിരുന്നു അന്ന് ഇരുന്നത്. അന്ന് ലളിത ആന്റി അവിടെ വരികയും ചെയ്തിരുന്നു. ഞാൻ മേക്കപ്പ് ഇട്ടപ്പോൾ പോലും കരയുകയായിരുന്നു. ആ സമയത്ത് ലളിത ആന്റി ആശ്വസിപ്പിക്കുകയും ചെയ്തു. ഒരുപാട് വേദനയോടെ ആയിരുന്നു ഞാൻ നൃത്തം ചെയ്യുവാൻ വേണ്ടി സ്റ്റേജിൽ കയറിയത്.

ആദ്യത്തെ ഐറ്റം കളിച്ചത് ഒന്നും ഒരു താല്പര്യവും ഇല്ലാതെയാണ്. രണ്ടാമത്തെ ഐറ്റം ആയപ്പോഴേക്കും എനിക്ക് കരച്ചിൽ വരികയും ചെയ്തു.അലൈപായുതേ എന്ന് തുടങ്ങുന്ന ഗാനമാണ് ഞാൻ കളിക്കുന്നത്. കുറച്ച് സമയം ചെയ്തപ്പോൾ മാഷിൻറെ അടുത്ത് എനിക്ക് വയ്യ നമുക്ക് പോകാം എന്നൊക്കെ പറയുകയും ചെയ്തു. അങ്ങനെ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്. ഭഗവാനെ എന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ കളിക്കുന്നത്.

പാട്ടും അങ്ങനെ ഒരു പാട്ടായിരുന്നു. ചെയ്ത് കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുട്ടി കൃഷ്ണനെ എനിക്ക് കാണാൻ സാധിച്ചു. ദീപാരാധന കഴിഞ്ഞാൽ കാണുന്ന ഒരു സുന്ദര കുട്ടപ്പൻ. അതുപോലെ ഒരു കൃഷ്ണനെ ഞാൻ നേരിട്ട് കണ്ടു.. എൻറെ കൂടെ ഡാൻസ് കളിക്കുന്നത് ആയി എനിക്ക് തോന്നി, ഞാൻ കുറേ സമയം നൃത്തം ചെയ്തു. എല്ലാവരും എന്നെ അഭിനന്ദിച്ചു. സ്റ്റേജിന് പുറകിലേക്ക് ഒക്കെ വന്ന് എല്ലാവരും കെട്ടിപ്പിടിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്കറിയില്ല.

ഞാൻ മറ്റൊരു മൂഡിലായിരുന്നു. പക്ഷേ ഞാൻ അവിടെ കൃഷ്ണനെ കണ്ടതാണ്. ഭഗവാൻ എന്നോട് ഒപ്പം നൃത്തം കളിക്കുന്നത് പോലെ. ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ ഞാൻ ഭഗവാൻറെ അരികിൽ നിൽക്കുന്നത് പോലെ ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top