“എൻറെ മകളുടെ മുൻപിൽ ഞാൻ തെറ്റ് ചെയ്യാത്ത ഒരു അച്ഛനാണെന്ന് തെളിയിക്കണം.” – ദിലീപ്.

നടിയെ ആക്രമിച്ച കേസ് ആണ് ഇപ്പോൾ എല്ലായിടത്തും ചർച്ച ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ കൂടുതലായും ഉയർന്നു കേൾക്കുന്ന പേര് ദിലീപിന്റെയും ആണ്. കഴിഞ്ഞ കുറച്ചു നാളുകളായി താരം ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ച പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നു. വാക്കുകൾ ഇങ്ങനെ.

” ഞാൻ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല.. ഞാൻ കാണാതെ കേൾക്കാതെ ഒരു കാര്യമെന്റെ തലയിൽ കെട്ടിവയ്ക്കാൻ ഞാൻ സമ്മതിക്കുകയുമില്ല. കാരണം ഞാൻ മലയാള സിനിമയിൽ 21 വർഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക് കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹം ആണ് പലരും ഇവിടെ കളയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.. സി ബി ഐ വന്നാലും കേരള പോലീസ് ആയാലും ഞാൻ കൂടെ നിൽക്കും.

ഒരു അച്ഛൻ എന്ന നിലയിൽ എൻറെ മകളുടെ മുൻപിൽ ഞാൻ തെറ്റ് ചെയ്യാത്ത ഒരു അച്ഛനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം എനിക്ക് ഇല്ലേ.. തീർച്ചയായും ഞാൻ അത് തെളിയിക്കുക തന്നെ ചെയ്യും. ” അങ്ങനെ ആണ് ദിലീപ് പറയുന്നത്. വളരെ പെട്ടെന്നായിരുന്നു ജനപ്രിയ നടൻ മറ്റൊരു വേഷത്തിലേക്ക് മാറി പോയിരുന്നത്. ആളുകൾ എല്ലാവരും ഞെട്ടിപോകുന്ന ഒരു അവസ്ഥയായിരുന്നു അത്.. ദിലീപിന് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന് ആളുകൾ ഒരേപോലെ ചോദിച്ച ഒരു അവസ്ഥ.

അതേസമയം ഇപ്പോൾ എല്ലാ തിരക്കുകളിൽ നിന്നും മാറി നിന്നുകൊണ്ട് വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലേക്ക് മാറി ഇരിക്കുക ആണ് ദിലീപ്. എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും ആരംഭിച്ചു എന്നൊക്കെ വാർത്തകൾ വരുന്നുണ്ട്. ദിലീപിൻറെ പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. വീണ നന്ദകുമാർ ചിത്രത്തിൽ നായികയായെത്തുന്നത്.

Leave a Comment