Entertainment

പ്രണവ് മോഹൻലാലിനെ തനിക്ക് വലിയ ഇഷ്ടമാണ്..!മോഹൻലാലിന്റെ മകൻ ആയതുകൊണ്ടല്ല. ശ്രീനിവാസൻ പറയുന്നു.|I love Pranav a lot..!Not because he is Mohanlal’s son. Srinivasan says

പ്രണവ് മോഹൻലാലിനെ തനിക്ക് വലിയ ഇഷ്ടമാണ്..!മോഹൻലാലിന്റെ മകൻ ആയതുകൊണ്ടല്ല. ശ്രീനിവാസൻ പറയുന്നു.|I love Pranav a lot..!Not because he is Mohanlal’s son. Srinivasan says

അടുത്ത സമയത്തായി സോഷ്യൽ മാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞു നിന്ന ഒരു വ്യക്തിയായിരുന്നു ശ്രീനിവാസൻ. നടന്റെ രോഗാവസ്ഥയെത്തുടർന്ന് ശ്രീനിവാസൻ വലിയ അവശത അനുഭവിച്ചിരുന്ന ഒരു സമയമായിരുന്നു കടന്നു പോയത്. എന്നാൽ ഈ അവസ്ഥകളെ ഒക്കെ തന്നെ അതിജീവിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് വാർത്തയാണ് ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയുടെ ഒരു പരിപാടിയിലും ശ്രീനിവാസൻ എത്തിയിരുന്നു. ഷോയിൽ വളരെ വികാരാധീനനായി ആണ് അദ്ദേഹത്തെ കണ്ടിരുന്നു. ഇതിനെക്കുറിച്ചൊക്കെ തന്നെ ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് അദ്ദേഹം. അദ്ദേഹത്തിന് താങ്ങും തണലുമായി ഭാര്യ വിമലയും അദ്ദേഹത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ പറയുന്നു. വാക്കുകൾ ഇങ്ങനെയാണ്…

ശ്രീനിവാസന് കരഞ്ഞത് എന്തിനായിരുന്നു എന്നതിന്റെ ഉത്തരമായിരുന്നു വിമല ടീച്ചർ ആദ്യം പറഞ്ഞത്. ശ്രീനിയേട്ടൻ അങ്ങനെയൊന്നും ഇമോഷണൽ ആവുന്ന ഒരാളല്ല. പക്ഷേ മഴവിൽ മനോരമയുടെ പരിപാടിക്കിടയിൽ അദ്ദേഹം വല്ലാതെ വിഷമിച്ചിരുന്നു. കരഞ്ഞു പോയിരുന്നു. അതിനൊരു കാരണവുമുണ്ട്. കല്യാണിയും വിനീതും പ്രണവുമൊക്കെ ഒരുമിച്ച് അവാർഡ് ലഭിച്ച ആ സമയത്തായിരുന്നു ശ്രീനിയേട്ടൻ കരഞ്ഞു പോയിരുന്നത്. അതിന്റെ കാരണം ചോദിച്ചപ്പോൾ ഒരു നിമിഷം ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർത്തുപോയി എന്നായിരുന്നു എന്നോട് മറുപടി പറഞ്ഞിരുന്നത്.ജീവിതത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹൻലാലോ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് ശ്രീനിവാസന്റെ ഭാഗത്തു നിന്നുള്ള മറുപടി.

പ്രണവ് വീട്ടിൽ വന്ന് നിമിഷത്തെക്കുറിച്ച് ശ്രീനിവാസൻ ഓർമ്മിക്കുന്നുണ്ട്. ഭേദം ആവുന്നതിനു മുൻപ് ഒരു ദിവസം വിനീതിന് ഒപ്പം പ്രണവ് വീട്ടിലേക്ക് വരികയായിരുന്നു. സാധാരണ ഞങ്ങൾ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണർത്തി പിടിച്ചു കൊണ്ടു വരികയാണ് പതിവ്. എന്നാൽ അന്ന് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടൻ എഴുന്നേറ്റ് വരികയായിരുന്നു ചെയ്തത്. ഉറക്കത്തിനിടയിൽ എങ്ങനെയോ അപ്പു വന്നിട്ടുണ്ട് എന്ന് അദ്ദേഹം അറിയുകയായിരുന്നു. അങ്ങനെയാണ് എഴുന്നേറ്റ് വന്നത്. പ്രണവ് മോഹൻലാലിനെ തനിക്ക് വലിയ ഇഷ്ടമാണ് എന്നാണ് ശ്രീനിവാസൻ പറയുന്നത്. അത് മോഹൻലാലിന്റെ മകൻ ആയതുകൊണ്ട് മാത്രമല്ല.അവൻ നല്ലൊരു വ്യക്തിത്വം ആണുള്ളത്. അതുകൊണ്ടു കൂടിയാണ് പ്രണവിനെ ഞാനിഷ്ടപ്പെടുന്നത്. മഴവിൽ മനോരമയുടെ പരിപാടിക്കിടയിൽ വേദിയിൽ മോഹൻലാൽ ശ്രീനിവാസന്റെയും ഉമ്മയെക്കുറിച്ച് പറയുന്നു. ആ നിമിഷം എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ അതുകൊണ്ടാണല്ലോ നമ്മൾ അദ്ദേഹത്തെ മോഹൻലാൽ എന്ന് വിളിക്കുന്നത് എന്ന് തന്റെ സ്വതസിദ്ധമായ ഹാസ്യത്തിൽ അദ്ദേഹം മറുപടി പറയുന്നു
Story Highlights:I love Pranav a lot..!Not because he is Mohanlal’s son. Srinivasan says

പ്രണവ് മോഹൻലാലിനെ തനിക്ക് വലിയ ഇഷ്ടമാണ്..!മോഹൻലാലിന്റെ മകൻ ആയതുകൊണ്ടല്ല. ശ്രീനിവാസൻ പറയുന്നു.|I love Pranav a lot..!Not because he is Mohanlal’s son. Srinivasan says

Most Popular

To Top