Entertainment

എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ സ്നേഹിക്കുന്നു, സുഹാനയേ കുറിച്ച് ബഷീർ പറഞ്ഞത് ഇങ്ങനെ |I love you with every beat of my heart, says Basheer about Suhana

എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ സ്നേഹിക്കുന്നു, സുഹാനയേ കുറിച്ച് ബഷീർ പറഞ്ഞത് ഇങ്ങനെ |I love you with every beat of my heart, says Basheer about Suhana

യൂട്യൂബിലെ ട്രെൻഡിങ് കപ്പിൾസ് ആണ് ബഷീർ ബഷിയും ഭാര്യമാരും. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും വിശേഷങ്ങൾക്കും ഒക്കെ ആരാധകർ നിരവധിയാണ്. മോഡലിങ്ങിൽ നിന്നും എത്തിയ ബഷീർ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിയിരുന്നത്. നിരവധി ആരാധകരെ നേടിയെടുക്കാനും ബഷീറിനും കുടുംബത്തിനും സാധിച്ചിരുന്നു. രണ്ടു ഭാര്യമാരുള്ള ഒരു മത്സരാർത്ഥി എന്ന നിലയിലായിരുന്നു ബഷീർ ആദ്യകാലങ്ങളിൽ ഒക്കെ ശ്രദ്ധ നേടിയിരുന്നത്. പിന്നീട് രണ്ടാം ഭാര്യയായ മാഷുറ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ഈ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്തിരുന്നു

. നിരവധി ആരാധകർ ആയിരുന്നു ഈ ഒരു യൂട്യൂബ് ചാനലിന് ഉണ്ടായിരുന്നത്. ഒരു കുടുംബത്തിലുള്ള എല്ലാവർക്കും യൂട്യൂബ് ചാനലിൽ ഉള്ളതും ഇവർക്ക് തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ തന്റെ ആദ്യ ഭാര്യയായ സുഹാനയുടെ പിറന്നാൾ ദിവസം ബഷീർ പറയുന്നത് ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സുഹാനയുടെ പിറന്നാൾ ദിവസം ബഷീർ പങ്കുവെച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു സുഹാനയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബഷീർ കുറിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷങ്ങളോളം കഴിഞ്ഞിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് നിരവധി ആൽബുകളിലും അഭിനയിച്ചിരുന്നു. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ് സുഹാന. ജോസ്വിൻ സോണി എന്നായിരുന്നു താരത്തിന്റെ പേര്. പിന്നീടാണ് സുഹാന എന്ന് മാറിയത്. ബഷീറുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് മുസ്ലിം മതം സ്വീകരിക്കുന്നതും, പിന്നീട് ഒരു രീതിയിൽ മുന്നോട്ട് പോകുന്നത് ഒക്കെ. പ്രണയിക്കുന്ന കാലം പോലെയല്ല വിവാഹ ശേഷമുള്ള ജീവിതമെന്നും എന്നാൽ പ്രണയിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കാൻ സാധിക്കുന്നത് വളരെ സന്തോഷം നിറഞ്ഞ നിമിഷമാണ് എന്നൊക്കെയാണ് സുഹാന പറഞ്ഞത്.
Story Highlights: I love you with every beat of my heart, says Basheer about Suhana

എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ സ്നേഹിക്കുന്നു, സുഹാനയേ കുറിച്ച് ബഷീർ പറഞ്ഞത് ഇങ്ങനെ |I love you with every beat of my heart, says Basheer about Suhana

Most Popular

To Top