Entertainment

ഞാൻ ഒരു ടോക്സിക്ക് ആയിരുന്നു.!ആ ടോക്സിറ്റി ഏറ്റവും കൂടുതൽ അനുഭവിച്ചത് ഭാര്യയും,: ടോവിനോ |I was a toxic. My wife suffered the most from that toxicity

ഞാൻ ഒരു ടോക്സിക്ക് ആയിരുന്നു.!ആ ടോക്സിറ്റി ഏറ്റവും കൂടുതൽ അനുഭവിച്ചത് ഭാര്യയും,: ടോവിനോ |I was a toxic. My wife suffered the most from that toxicity

മലയാള സിനിമ ഇന്ന് വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു യുവതാരമാണ് ടോവിനോ തോമസ്. ടോവിനോ നായകനായെത്തിയ തല്ലുമാല എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നത്. വലിയ സ്വീകാര്യത ആയിരുന്നു ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ടോവിനോയുടെ ഭാര്യ ലിഡിയയുടെ ടോവിനോയും തമ്മിലുള്ള പ്രണയം പഠനകാലത്ത് തന്നെ ആരംഭിച്ചതാണ് എന്ന് പ്രേക്ഷകർക്ക് എല്ലാം അറിയാം. ഒരു പ്രണയകഥ ആയിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. ഇപ്പോൾ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ടോവിനോ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഞാൻ ഒരു ടോക്സിക്ക് ആയിരുന്നു പണ്ട്. അത് അംഗീകരിക്കുന്നതിന് എനിക്ക് യാതൊരു മടിയും ഇല്ല..എന്നാൽ ഇപ്പോൾ ഞാൻ അങ്ങനെയല്ല. പണ്ട് എന്നെ അറിയുന്നവർക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് പറഞ്ഞാൽ അതിൽ ഒരു കൗതുകം ഒക്കെ ഉണ്ടായിരിക്കും. എന്റെ ടോക്സിറ്റി ഏറ്റവും കൂടുതൽ അനുഭവിച്ചതും ലിഡിയ ആയിരിക്കും. പണ്ടേ അങ്ങനെയായിരുന്നു. ഇപ്പോൾ ഞാൻ മാറി. തെറ്റുപറ്റിയാൽ തിരുത്തണം. മുന്നോട്ടു പോകണം എന്നാണ് ടോവിനോ പറയുന്നത്. നമ്മൾ ആയിരിക്കുക എന്നതാണ് കാര്യം. ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. പണ്ടത്തെ കാലഘട്ടവും അന്ന് കിട്ടിയിരുന്ന ഫീഡും അങ്ങനെയായിരുന്നു.

ഇപ്പോഴാണ് ഇതിനെയൊക്കെ പറ്റി ചിന്തിക്കുന്നത്. ആൺകുട്ടികൾ കരയാൻ പാടില്ല എന്ന് പറയും. അങ്ങനെ അല്ല നമ്മൾ മോശം അവസ്ഥയിലാണ് എങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. തല്ലുമാല റിലീസ് ചെയ്ത അതേദിവസം തന്നെ തിയേറ്ററുകളിൽനിന്ന് നേടിയത് 1.75 കോടി രൂപയാണ്. ഇത് ടോവിനോയുടെ ജീവിതത്തിലെ ഒരു മികച്ച കഥാപാത്രം തന്നെയാണെന്ന് സിനിമ കണ്ട എല്ലാരും ഒരുപോലെ പറയുന്നു.

കല്യാണി പ്രിയദർശൻ ആയിരുന്നു ചിത്രത്തിലെ നായിക. സിനിമയുടെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് എന്നത് ടോവിനോയും കല്യാണിയും ഒരുമിച്ചുള്ള കെമിസ്ട്രി ആണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ലുക്ക്‌മാൻ തുടങ്ങിയവരും വളരെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിനേ അഭിനന്ദിച്ചുകൊണ്ട് നടൻ മധുപാലും അടുത്ത സമയത്ത് രംഗത്തെത്തിയിരുന്നു.
Story Highlights:I was a toxic. My wife suffered the most from that toxicity

ഞാൻ ഒരു ടോക്സിക്ക് ആയിരുന്നു.!ആ ടോക്സിറ്റി ഏറ്റവും കൂടുതൽ അനുഭവിച്ചത് ഭാര്യയും,: ടോവിനോ |I was a toxic. My wife suffered the most from that toxicity

Most Popular

To Top