ഞാൻ ഒരു ഫാറ്റ് ചബ്ബി പെൺകുട്ടിയായിരുന്നു, ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിയത് ഇങ്ങനെ. കല്യാണി പ്രിയദാർശൻ.

അടുത്ത കാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായെത്തിയത് കല്യാണി പ്രിയദർശൻ ആയിരുന്നു. ലിസിയുടെയും പ്രിയദർശന്റെയും മകളായി ജനിച്ച ഇന്നിപ്പോൾ മലയാള സിനിമയിൽ തന്നെ തന്റെ സ്ഥാനം നേടിക്കൊണ്ടിരിക്കുന്ന മുൻനിര നായികമാരിൽ ഒരാളാണ് കല്യാണി.

ചിത്രങ്ങൾ എല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അവസാനമിറങ്ങിയ ഹൃദയത്തിലെ പ്രകടനത്തിനും നിരവധി പ്രശംസകൾ ആണ്. ബ്രോഡാഡി മികച്ച പെർഫോമൻസും.. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ ആയിരുന്നു. ഇപ്പോഴിതാ കല്യാണിയുടെ സിനിമകൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെ താരം തന്റെ പഴയകാല ഫോട്ടോകളും മറ്റും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.പണ്ട് തടിച്ച ഉരുണ്ടിരിക്കുന്ന കുട്ടിയായിരുന്നു കല്യാണി.

സിനിമയ്ക്ക് വേണ്ടിയാണോ ഇങ്ങനെ വലിയ സുന്ദരി ആയത് എന്ന് ആരാധകർ നിരന്തരം ചോദിക്കുന്നു. അഭിമുഖത്തിൽ ഇക്കാര്യങ്ങളെ ക്കുറിച്ച് കല്യാണി മനസ്സ് തുറന്നിരുന്നു. താൻ ആദ്യം ഒരു ഫാറ്റ് ചബ്ബി പെൺകുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാർ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയായിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയിൽ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടി ആകാൻ വേണ്ടി അല്ല. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവൻ അഭിനയത്തിലാണ്. ആദ്യമായി മലയാളം സിനിമയുടെ ഭാഗമായത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ.എന്നാൽ ആദ്യത്തെ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ അച്ഛനെ വിളിച്ച് കരഞ്ഞു പോയെന്നും കല്യാണി പറയുന്നു.

എന്തായാലും ക്യാമറയ്ക്ക് പിന്നിലും മുന്നിലും കല്യാണി പ്രിയദർശൻ തന്റെ മികവ് തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ്. തനിക്ക് അച്ഛൻ ചെയ്യുന്നതു പോലെ കൂട്ടുകാരെയെല്ലാം ചേർത്ത് ഒരു സിനിമ എടുക്കണം എന്ന് ആഗ്രഹം എന്നും കല്യാണി വെളിപ്പെടുത്തിയിരുന്നു. ദൈവത്തെ ചിരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മുടെ പദ്ധതികൾ അദ്ദേഹത്തോട് പറഞ്ഞാൽ മതി എന്നും എൻറെ അച്ഛൻ പറയാറുണ്ട്. സിനിമ വ്യവസായത്തെ സംബന്ധിച്ച് സത്യമാണെന്ന് എനിക്ക് തോന്നുന്നു.. എനിക്ക് അങ്ങനെ പ്രത്യേകിച്ച് പ്ലാനുകൾ ഒന്നുമില്ല. ഇൻഡസ്ട്രിയൽ എന്നെ കൊണ്ടു പോകുന്നത് സമാധാനപരമായി ഏറെക്കാലം ഇത് കൊണ്ടുപോകാൻ സാധിക്കും എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും കല്യാണി പറയുന്നു.