ഈ സിനിമ ഫുൾ നെഗറ്റീവ് ആണ്, സെൻസറിങ് എങ്ങനെ ലഭിച്ചു ഈ സിനിമ ഓടിയെന്നത് അത്ഭുതമാണ്, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു, തന്റെ ആഗ്രഹം ദിലീപിന്റെ ചിത്രങ്ങൾ മാത്രമേ ഇവിടെ ഓടാവു എന്നതാണോന്ന് പ്രേക്ഷകർ|Idavela Babu talkes about Mukundhan unni Associates

ഈ സിനിമ ഫുൾ നെഗറ്റീവ് ആണ്, സെൻസറിങ് എങ്ങനെ ലഭിച്ചു ഈ സിനിമ ഓടിയെന്നത് അത്ഭുതമാണ്, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു, തന്റെ ആഗ്രഹം ദിലീപിന്റെ ചിത്രങ്ങൾ മാത്രമേ ഇവിടെ ഓടാവു എന്നതാണോന്ന് പ്രേക്ഷകർ|Idavela Babu talkes about Mukundhan unni Associates

അടുത്തകാലത്ത് മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം. നായകനായി എത്തിയ ഈ ചിത്രം വളരെയധികം ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ വിനീതിന്റെ റോൾ വളരെയധികം മികച്ചതാണ് എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഇതുവരെ വിനീത് കൈകാര്യം ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രമാണ് ചിത്രത്തിലെ മുകുന്ദൻ ഉണ്ണി എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറി ആയ ഇടവേള ബാബു സിനിമ മുഴുവൻ നെഗറ്റീവ് ആണെന്ന്. ഇതിനെ എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചത് അറിയില്ലെന്നും ആണ് ഇടവേള ബാബു പറയുന്നത്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുതും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബു വിമർശനം ഉന്നയിച്ചത്.

മുകുന്ദനുണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിനെ എങ്ങനെ സെൻസറിങ് ലഭിച്ചു എന്ന് എനിക്കറിയില്ല കാരണം ഫുൾ നെഗറ്റീവ് ആണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്ക് ആർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പോലും പറ്റില്ല. ഈ സിനിമ ഫുൾ നെഗറ്റീവ് ആണ്. അങ്ങനെയൊരു സിനിമ ഇവിടെ ഓടി. ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകർക്കാണോ സിനിമാക്കാർക്ക് ആണോ.? പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണത്. അങ്ങനെയൊരു സിനിമയെപ്പറ്റി എനിക്ക് ഒന്നും ചിന്തിക്കാൻ പറ്റില്ല. ഞാൻ ഇതിനെപ്പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ചു ചോദിച്ചു. 7 നായകമാരോട് കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷെ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. അസിസ്റ്റന്റ് ആണ് പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ആ സംവിധായകനെ വിശ്വാസം ഉണ്ടായിരുന്നു. ഈ സിനിമ ഓടുമെന്ന് സിനിമയുടെ പോക്ക് എവിടേക്കാണ്. കുറ്റം പറയുന്നതിനേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നത് എന്നാണ് എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാൽ ഇതിന് ഇടവേള ബാബുവിനെ ലഭിക്കുന്ന കമന്റുകൾ വളരെ വിമർശനം ഏകിയതാണ്.. തന്റെ ആഗ്രഹം എന്താണ് ദിലീപിന്റെ ചിത്രങ്ങൾ മാത്രമേ ഇവിടെ ഓടാവു എന്നതാണോ.? അങ്ങനെയാണെങ്കിൽ ഡബിൾ മീനിങ് ഇല്ലാത്ത ദിലീപിന്റെ ഒരു ചിത്രം നിങ്ങൾ ചൂണ്ടി കാണിക്കൂ. അപ്പോൾ നമുക്ക് ഇതിനെപ്പറ്റി കൂടുതൽ സംസാരിക്കാം. സിനിമയെപ്പറ്റി പറയാൻ നിങ്ങൾക്ക് എന്തവകാശമാണ് ഉള്ളത് എന്ന് തുടങ്ങിയ നിരവധി ആളുകളാണ് ആക്രമിക്കപ്പെട്ട നടിയുടെ പേരടക്കം പറഞ്ഞു ഇടവേള ബാബുവിനെ ഇപ്പോൾ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നതാണ്.
Story Highlights: Idavela Babu talkes about Mukundhan unni Associates