നടൻ ജഗദീഷിന്റെ ഭാര്യയും ഫോറൻസിക്ക് ഡോക്ടറുമായ രമയുടെ മരണകാരണത്തെ കുറിച്ച് ഇടവേള ബാബു.

നടൻ ജഗദീഷിന്റെ ഭാര്യയും ഫോറൻസിക്ക് ഡോക്ടറുമായ രമയുടെ മരണകാരണത്തെ കുറിച്ച് ഇടവേള ബാബു.

നടൻ ജഗദീഷിന്റെ ഭാര്യയായ ഡോക്ടർ രമയുടെ വിയോഗം ആരാധകരെ വലിയതോതിൽ തന്നെ വേദനയില്ലാഴ്ത്തിയിരുന്നു. രമയെ കുറിച്ച് അടുത്ത കാലത്ത് ജഗദീഷ് വാചാലനായിരുന്നു. ഇപ്പോൾ രമയെക്കുറിച്ച് തുറന്നുപറയുകയാണ് മനോരമ ഓൺലൈനിനോട് ഇടവേള ബാബു. അസുഖത്തെ തുടർന്ന് ഒന്നര വർഷമായി കിടപ്പിലായിരുന്നു രമചേച്ചി എന്നാണ് ഇടവേള ബാബു പറയുന്നത്. അമ്മാവന്റെ വിദ്യാർത്ഥിയായിരുന്നു രമ ചേച്ചി. അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു.

തനിക്കും സഹപ്രവർത്തകർക്കും എന്ത് അത്യാവശ്യം വന്നാലും ഓടി ചെല്ലാനുള്ള ഒരു അത്താണിയാണ് നഷ്ടപ്പെട്ടത് എന്നാണ് ഇടവേള ബാബു പറയുന്നത്. ഫോറെൻസിക്ക് ഡിപ്പാർട്ട്മെന്റിൽ ഉന്നതസ്ഥാനത്ത് പ്രവർത്തിച്ച ഒരു ഡോക്ടറായിരുന്നു രമ.ജഗദീഷ് ചേട്ടന്റെ ഭാര്യ എന്നതിലുപരി ഞാൻ രമചേച്ചി എന്ന് വിളിക്കുന്ന ഡോക്ടർ രമയുമായി എനിക്ക് വ്യക്തിപരമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒന്നു എൻറെ അമ്മാവൻറെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥി. ഞാൻ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും.

ചേച്ചിയുടെ അധ്യാപകന്റെ മരുമകൾ എന്ന നിലയിൽ എന്നോട് വലിയ അടുപ്പമായിരുന്നു ഉണ്ടായത്. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴ തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റമാർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു, ചേച്ചി തൃശൂരിൽ വച്ച് പോസ്റ്റുമാർട്ടം ചെയ്യാനുള്ള സഹായങ്ങൾ ചെയ്തു തന്നത്. ആറുവർഷമായി പാർക്കിസൺസ് രോഗബാധിതയായിരുന്നു. ഒന്നര വർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. ഉറച്ച മനസ്സിന് ഉടമയാണ് ചേച്ചി. ആ മനസ്സ് കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ജഗദീഷ് ചേട്ടന് ധൈര്യം കൊടുത്തിരുന്നത് എപ്പോഴും ചേച്ചിയാണ്.

Leave a Comment