അയ്യങ്കാളി ജീവിച്ചിരുന്നെങ്കിൽ ലൈംഗീക ചുവയോടെ ഒരു ദളിത് പെൺകുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു… പടയ്ക്ക് എതിരെ പട പുറപ്പാടോടെ ഹരീഷ് പേരടി.

വലിയ സ്വീകാര്യതയോടെ പ്രേക്ഷകർക്കിടയിൽ ജനശ്രദ്ധ നേടുന്ന ചിത്രമാണ് കെ എം കമൽ ഒരുക്കിയ പുതിയ ചിത്രമായ പട എന്ന ചിത്രം.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തിരക്കുന്നത്. അയ്യങ്കാളി കാലഘട്ടത്തിലെ ഒരു കഥയെ പറ്റിയാണ് ചിത്രം പറയുന്നത്. അത് വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തെ ഒരു രാഷ്ട്രീയ പടക്കം എന്നു തന്നെ വേണം വിളിക്കേണ്ടത്. എന്നും അപകടകരമായ ഒരു പടക്കം ആണ് ഇത് എന്നുമൊക്കെയുള്ള രീതിയിലാണ് താരം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു ഈ കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

ലോകത്തിലെ ഏറ്റവും പ്രായോഗികമായ അന്തസ്സുള്ള ഒരു ഭരണഘടനയാണ് നമ്മുടെത്…സാധാരണ മനുഷ്യർക്ക്,നിരായുധരായ മനുഷ്യർക്ക് ഇപ്പോഴും ആശ്രയം…ഈ ഭരണഘടന മാത്രമാണ്…അതുകൊണ്ടാണ് എത്ര വലിയ ഫാസിസ്റ്റുകൾ അധികാരത്തിൽ എത്തിയാലും ഈ ഭരണഘടനയെ എളുപ്പത്തിൽ തകർക്കാൻ പറ്റാതെ പോവുന്നത്…കാരണം ഈ ഭരണഘടനയുടെ നിർമ്മാണത്തിന്റെ തലപ്പത്തിരുന്ന മനുഷ്യന്റെ പേർ ബി.ആർ.അംബേദ്കർ എന്നാണ്…ഒരു യാഥാർത്ഥ അംബേദ്ക്കറിസ്റ്റും ഭരണഘടനയെ വെല്ലുവിളിക്കുകയില്ല…തിരഞ്ഞെടുപ്പിലൂടെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിൽ എത്തിച്ച കേരളത്തിൽ സായുധ വിപ്ലവത്തിന് ഒരു പ്രസ്ക്തിയുമില്ലെന്ന് മാവോ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം തന്നെ പറയുമായിരുന്നു…

അത് കേരളം പല സമയത്തും തെളിയിച്ചതുമാണ് …കേരളത്തെ സംബന്ധിച്ചടത്തോളം സായുധവിപ്ലവം ഒരു കുഴിബോംബ് അല്ല ഒരു നനഞ്ഞ പടക്കമാണ്…ഈ നനഞ്ഞ പടക്കത്തെ വീണ്ടും പർവതികരിച്ച് എല്ലാ ഭാഷകളിലും സിനിമ നിർമ്മിക്കുന്ന ഒരു കോർപ്പറേറ്റ് നിർമ്മാതാവിന്റെ അജണ്ട മനസ്സിലാക്കാൻ പോലും പറ്റാത്ത അഭിനവ ബുദ്ധിജീവികളോട് മലയാളം പറഞ്ഞിട്ട് കാര്യമില്ല..ചുരളി തന്നെ പറയേണ്ടി വരും…സൂപ്പർസ്റ്റാറുകളുടെ ഫാൻസുകളെല്ലാം ഇതിനെക്കാൾ ഫാർ ഫാർ ബെറ്റർ…DYFI എന്ന ഒരു ജനകിയ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനം തെരുവുകളിൽ പൊതിച്ചോറിന്റെ തൂവൽസ്പർശം നടത്തികൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് ലക്ഷങ്ങൾ Black ഉംWhite മായി വാങ്ങികൊണ്ടിരിക്കുന്ന താരങ്ങൾ അയ്യങ്കാളിപടയായി മാജിക്ക് ഉണ്ടാക്കാൻ നടക്കുന്നത്…

അയ്യങ്കാളി ജീവിച്ചിരുന്നെങ്കിൽ ലൈംഗീക ചുവയോടെ ഒരു ദളിത് പെൺകുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു…ഈ താരങ്ങളെക്കാൾ പൊട്ടൻമാരാണ് 96 ലെ തങ്ങളുടെ പൊട്ടത്തരം സിനിമയിൽ കണ്ട് കൊൾമയിർ കൊള്ളുന്ന ആ നാല് ഒർജിനൽ പൊട്ടൻമാർ…ഇത് പടയല്ല …ഒരു ഫണ്ടണ്ട് പടക്കം …രാഷ്ട്രീയ കേരളം വെള്ളമൊഴിച്ച് കെടുത്തേണ്ട പടക്കം …അപകടകരമായ രാഷ്ട്രിയ പടക്കം …

Leave a Comment

Your email address will not be published.

Scroll to Top