കേസിൽ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് വലിയ ദുഷ്ടൻ ആണ്, ഗായത്രി സുരേഷ്;വീഡിയോ

മലയാളത്തിലെ യുവനടിമാരിൽ ഒക്കെ ശ്രെദ്ധേയമായ നടി ആയിരുന്നു ഗായത്രി സുരേഷ്.

സിനിമയിലെ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല ഗായത്രിയെ ആരാധകർ തിരിച്ചറിഞ്ഞത്. താരത്തെ കൂടുതലായും ആളുകൾ തിരിച്ചറിയാൻ ഉണ്ടായ കാരണം ട്രോളുകൾ കൂടിയാണ്. പ്രണവ് മോഹൻലാലിനോടുള്ള താരത്തിന്റെ ഇഷ്ട്ടം ആയിരുന്നു ഇതിന് കാരണമായത്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം എന്നായിരുന്നു നടി തുറന്ന് പറഞ്ഞിരുന്നതും. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായത്രിയുടെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. കേസിൽ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് വലിയ ദുഷ്ടൻ ആണെന്ന് ഗായത്രി പറയുന്നത്.

റിപ്പോർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രി പ്രതികരിച്ചത്. താനെന്നും അതിജീവിതയ്ക്ക് ഒപ്പം ആണെന്നും ഗായത്രി വ്യക്തമാക്കുന്നു. അതിജീവിതയ്ക്ക് മെസ്സേജ് അയക്കാറുണ്ട് എന്നും എൻറെ പ്രിയപ്പെട്ട നടി ആണെന്നും ഒക്കെയാണ് പറഞ്ഞത്. ഞാൻ എന്നും അതിജീവതയ്ക്ക് ഒപ്പമാണ്. പരസ്യമായി ഞാൻ ഒരു കേസിലും പ്രതികരിക്കാറില്ല.

അതിജീവതയ്ക്ക് മെസ്സേജുകൾ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടിമാരിലൊരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാൻ സ്റ്റോറി ആക്കിയിരുന്നു. അല്ലാതെ ഒരു വിഷയത്തിൽ ഞാൻ ഇടപെടാത്ത ആളാണ്. എന്തുകൊണ്ട് പരസ്യമായി പ്രതികരണങ്ങളൊന്നും നടത്തിയില്ല എന്ന ചോദ്യത്തിൽ താനൊരു വിഷയങ്ങളിലും പരസ്യമായി പ്രതികരിക്കില്ല എന്നായിരുന്നു നടി പറഞ്ഞത്.

കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് വലിയ ദുഷ്ടനാണ്. വലിയ ശിക്ഷ അർഹിക്കുന്നു എന്നും ഗായത്രി അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ ഡബ്ല്യുസിസി യെ കുറിച്ച് അമ്മയെ കുറിച്ച് ഒക്കെ താരത്തോട് ചോദിച്ചു. ഡബ്ല്യുസിസിയെ കുറിച്ച് നല്ല അഭിപ്രായം ആണെന്ന് പറഞ്ഞത്. താൻ ഒരു താര സംഘടനയിലും അംഗമല്ല എന്നാണ് ഗായത്രി പറയുന്നത്. ഡബ്ല്യുസിസി എന്നല്ല, അമ്മയിലും ഇല്ലെന്നു ഗായത്രി പറയുന്നു. ഒന്നിലും അംഗമാകാൻ തനിക്ക് താൽപര്യമില്ല എന്നാണ് പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top