മമ്മൂട്ടി അല്ലാതെ വേറൊരു നടൻ ആയിരുന്നുവെങ്കിൽ 34 വർഷം കൊണ്ട് രൂപം കാര്യമായിത്തന്നെ മാറുമായിരുന്നു,മമ്മൂട്ടിയെ കുറിച്ച് കെ.മധു!!

കേരളം മുഴുവൻ കാത്തിരിക്കുകയാണ് ബുദ്ധിരാക്ഷസൻറെ അഞ്ചാമത്തെ വരവിനുവേണ്ടി, സിനിമാ ആസ്വാദകർ ഇത്രത്തോളം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം വേറെ ഉണ്ടാവില്ല, സിബിഐ 5 എന്ന ചിത്രത്തിനുവേണ്ടി അത്രമേൽ ആകാംക്ഷയുടെയും ആവേശത്തോടെയും ആണ്.

കേരളത്തിലെ ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വരവ് കൊണ്ടാടുന്നത്. മികച്ച വേഷപ്പകർച്ചയിൽ തന്നെയായിരിക്കും സേതുരാമയ്യർ. ചിത്രത്തിൻറെ ട്രെയിലറിന് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. 12 മണിക്കൂർ കൊണ്ട് 2 മില്യൺ കാഴ്ചക്കാരെ ട്രെയിലർ സ്വന്തമാക്കിയത്.

ഒന്നാംസ്ഥാനത്താണ് ചിത്രത്തിലെ ടീസർ പോലും നിൽക്കുന്നത്.ജഗതി ശ്രീകുമാർ ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത ആയി പറയേണ്ടത്. 1988ലാണ് മമ്മൂട്ടി കെ മധു എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ ആദ്യമായി എത്തുന്നത്. സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു ചിത്രത്തിന് പേര്. പുറത്തിറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ ചിത്രത്തിൽ ഇപ്പോഴും ലഭിക്കുന്ന സ്വീകാര്യത വലുതാണ്. ഇപ്പോൾ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടി അല്ലാതെ വേറൊരു നടൻ ആയിരുന്നുവെങ്കിൽ 34 വർഷം കൊണ്ട് രൂപം കാര്യമായിത്തന്നെ മാറുകയും ചെയ്യും. സേതുരാമയ്യർക്ക് മാറ്റമില്ലെന്ന് എല്ലാവരും പറയുന്നുണ്ട്. മമ്മൂട്ടി മേക്കപ്പിട്ട് വന്നപ്പോൾ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷർട്ടും പാൻസും പഴയ ശൈലിയിൽ തന്നെ, രുദ്രാക്ഷമാല, നെറ്റിയിലെ കുങ്കുമ കുറി, പിന്നിലേക്ക് ചീകി ഒതുക്കിവെച്ച മുടി, കൈ പിന്നിൽ കെട്ടി നടപ്പ് വാച്ച് മാത്രം പുതിയതാണ്.

മമ്മൂട്ടി കുറേക്കൂടി ചെറുപ്പമായാണ് എനിക്ക് തോന്നിയത്. അങ്ങനെയാണ് കെ മധു പറയുന്നത്. സിബിഐ സീരീസിലെ പ്രത്യേകമായി ഉള്ളവർ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി മാളവിക മേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top