Entertainment

റോബിനുണ്ടായിരുന്നെങ്കിൽ ആ കാര്യത്തിൽ മറുപടി പറയാമായിരുന്നു, ആരെയും ഒറ്റപ്പെടുത്തരുത്,|If Robin had, he could have answered that matter, and not single anyone out|

റോബിനുണ്ടായിരുന്നെങ്കിൽ ആ കാര്യത്തിൽ മറുപടി പറയാമായിരുന്നു, ആരെയും ഒറ്റപ്പെടുത്തരുത്,|If Robin had, he could have answered that matter, and not single anyone out|

ഒരുപാട് വ്യത്യസ്തമായി നിമിഷങ്ങൾക്കൊടുവിൽ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചത്. ദിൽഷ വിജയിയായി ബിഗ് ബോസിന്റെ ചരിത്രം ഒന്നു മാറ്റി എഴുതുകയും ചെയ്തു. വലിയ ജനപ്രീതി ആയിരുന്നു ഇത്തവണ ബിഗ് ബോസിന് ലഭിച്ചത്. 20 പേരുമായി തുടങ്ങിയ സീസൺ ഫോർ ഗ്രാൻഡ് ഫിനാലെയിൽ എത്തിയപ്പോൾ അത് 6 പേരിലേക്ക് ചുരുങ്ങി. ലക്ഷ്മിപ്രിയ, ധന്യ, റിയാസ്, ദിൽഷ, ബ്ലെസ്സ്ലി,സൂരജ് എന്നിവരാണ് ഫൈനലിൽ എത്തിരുന്നത്. 21 കോടിയിലധികം വോട്ടുകളായിരുന്നു ആറ് പേർക്കും ആയി ഒരാഴ്ച ലഭിച്ചത്.

അതിൽ 39 ശതമാനം വോട്ടുകളോടെയാണ് ദിൽഷ വിജയിയായത്. ഇപ്പോൾ ബിഗ് ബോസ് താരങ്ങൾ എല്ലാം വീട്ടിൽ എത്തിയിരിക്കുകയാണ്. ഇവർക്ക് എയർപോർട്ടിൽ ലഭിച്ചതാകട്ടെ വലിയ സ്വീകരണവും. ഈ സ്വീകരണത്തിന്റെ സന്തോഷത്തിലാണ് താരങ്ങൾ എന്ന് പറയുന്നതാണ് സത്യം. പുറത്തിറങ്ങി അവരുടെ പ്രതികരണം കേൾക്കാനും ആരാധകർക്ക് തിടുക്കമായിരുന്നു. അക്കൂട്ടത്തിൽ ബ്ലെസ്സിലിയുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു ആരാധകർ കാത്തിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബ്ലെസ്സിലി നാട്ടിൽ എത്തിയത്. വിമാനത്താവളത്തിൽ ബ്ലെസ്സിലിയെ സ്വീകരിക്കാൻ നൂറുകണക്കിനാളുകളാണ് വന്നത്. എല്ലാവരോടും ഒപ്പം പാട്ടുപാടി ഡാൻസും ഒക്കെയായി ബ്ലെസ്സിലി ആഘോഷമാക്കി ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബ്ലസ്സിലി.

റോബിന്റെ വിഷയത്തിൽ അടക്കം ബ്ലെസ്സിലി തന്റെ നിലപാട് തുറന്നു പറഞ്ഞു. അതിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ ആണ് യൂട്യൂബിൽ ഞാൻ ആപ്പിൾ കഴിച്ചുവരുന്ന വീഡിയോ കണ്ടത്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്ന് മനസ്സിലായി. അതുകൊണ്ടാണ് അതുതന്നെ ഞാൻ എയർപോർട്ടിൽ റിക്രയേറ്റ് ചെയ്തത്. ആപ്പിൾ കടിച്ചു കാണിച്ചത്. അത് ഒരു പ്രതീകമായിട്ടാണ്. ആരെയും ഒറ്റപ്പെടുത്തരുത് എന്ന രീതിയിൽ ന്യൂ നോർമൽ എന്ന ടാഗ് ലൈൻ തന്നെ. എല്ലാവരും ഒന്നാണ് എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. ഒറ്റപ്പെട്ടോ എന്ന് ചോദിച്ചാൽ ഞാൻ എല്ലാം പോസിറ്റീവ് ആയി എടുക്കുന്നു എന്നാണ് പറയാൻ കഴിയുക. നൂറു ദിവസം എനിക്ക് കിട്ടി. അതെല്ലാം ഒന്നുകൂടി കണ്ടു പലതും എനിക്ക് പഠിക്കാനുണ്ട്.

പുറത്ത് നടന്ന വിഷയങ്ങളിൽ ചിലത് കേട്ടിരുന്നു. കേട്ടത് വെച്ച് പ്രതികരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. വീഡിയോകൾ എല്ലാം കണ്ടതിനുശേഷം ഞാൻ കൃത്യമായ ഒരു അഭിപ്രായം പറയാം. എനിക്ക് ഏറ്റവും വിലപ്പെട്ടത് ആ നൂറു ദിനങ്ങളായിരുന്നു. മറ്റുള്ളവരുടെ ഗെയിം അവരുടെ ഗെയിമാണ്. അതിനെക്കുറിച്ച് എനിക്ക് അറിയില്ല. ലാൽസാറിനൊപ്പം ഉള്ള നിമിഷങ്ങൾ ഒന്നും എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അപർണ ചേച്ചിയേ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ചേച്ചിയോടെയാണ് ഏറ്റവും കൂടുതൽ അടുപ്പം. റിയാസിനെ അവസാനമായപ്പോൾ എനിക്ക് ഇഷ്ടമായിരുന്നു. അർഹത ഉള്ള വ്യക്തിയായിരുന്നു, തെറ്റും ശരിയും എനിക്ക് എപ്പിസോഡുകൾ കാണാതെ പറയാൻ പറ്റില്ല. ആരാധകരോട് ഒരുപാട് ഉത്തരവാദിത്വമുണ്ട്.

ഇത്രയും പ്രേക്ഷക പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. റോബിനെ കുറിച്ച് കേട്ട കാര്യങ്ങളൊന്നും ഞാൻ വിശ്വസിക്കുന്നില്ല. റോബിൻ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞാൻ പ്രതികരിക്കുമായിരുന്നു. റോബിൻ ഇല്ലാത്തപക്ഷം അങ്ങനെ പ്രതികരിക്കുന്നത് ശരിയല്ലല്ലോ. ഞാൻ വളരെ ഹാപ്പിയാണ്, ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ ഒരാളെ വിശ്വസിച്ചു കഴിഞ്ഞാൽ ആ ഒറ്റപ്പെടൽ മാറും. ഇപ്പോൾ ആരാധകർ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ ഒറ്റപ്പെടൽ മാറി എന്നും പറയുന്നുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights:If Robin had, he could have answered that matter, and not single anyone out

To Top
$(".comment-click-13922").on("click", function(){ $(".com-click-id-13922").show(); $(".disqus-thread-13922").show(); $(".com-but-13922").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });