Entertainment

പൊരിച്ച മീനിൽ നിന്നുമാണ് എന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരിക്കൽ വിവാദമായ പരാമർശത്തെ കുറിച്ച് വീണ്ടും തുറന്നുപറഞ്ഞു റിമാകല്ലിങ്കൽ

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ നടിയാണ് റിമ കല്ലിങ്കൽ.

വളരെ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉള്ള ഒരു വ്യക്തി എന്ന നിലയിലും ഒരു നടി, മോഡൽ എന്ന നിലയിലും എല്ലാം ശ്രദ്ധ നേടിയ താരമാണ് റിമ കല്ലിങ്കൽ. സമകാലിക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങൾ ശക്തവും വ്യക്തവുമായ രീതിയിൽ തുറന്നു പറയാറുണ്ട്. ഒരു റിയാലിറ്റിഷോയിലൂടെ ആയിരുന്നു റിമ കല്ലിങ്കൽ തന്റെ കരിയർ ആരംഭിക്കുന്നത്. 2008 ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് വിജയായി മാറി. പിന്നീടാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്.

പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളും പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് റിമ. നടി എന്ന നിലയിലും നിർമാതാവ് എന്ന നിലയിൽ മലയാളത്തിൽ സജീവമായി നിൽക്കുകയാണ്. സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ ആയതിനു ശേഷം നിരവധി വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. സമകാലിക വിഷയങ്ങളിൽ ഉള്ള ശക്തമായ നിലപാടുകളാണ് പലപ്പോഴും താരത്തെ അത്തരത്തിൽ ഒരു അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത്. ഒരിക്കൽ ഒരു പൊതുവേദിയിൽ വെച്ച് പൊരിച്ച മീനിനെ പറ്റി താരം ഒരു പരാമർശം നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണ് എന്നാണ് നടി പറഞ്ഞത്. തന്റെ വീട്ടിൽ അമ്മയുടെ പക്കൽ നിന്നും ഒരിക്കൽ പൊരിച്ചമീൻ തനിക്ക് മാത്രം കിട്ടിയില്ല. എന്നാൽ തന്റെ സഹോദരനും അച്ഛനും അത് നൽകിയെന്നും അവിടെ നിന്നാണ് തന്റെ ഉള്ളിൽ ഫെമിനിസം വളർന്നതെന്നും താരം പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വലിയ രീതിയിലുള്ള ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായത്.

തന്റെ വീട്ടിലെ ചുറ്റുപാടുമായി ബന്ധപ്പെട്ട ഒരു ഉദാഹരണത്തിലൂടെ ആണ് താനാ പൊരിച്ചമീൻ കഥ പറഞ്ഞത്. എന്നാൽ ഇപ്പോൾ ചർച്ചകളിലും മറ്റും ഈ വാക്ക് പലപ്പോഴും കടന്നു കൂടാറുണ്ടെന്നാണ് താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഈ വിവാദം വീട്ടുകാർക്ക് എത്രത്തോളം വിഷമമാണ് ഉണ്ടാക്കിയത് എന്ന കാര്യമാണ് താരം അഭിമുഖത്തിൽ പറയുന്നത്.

കുട്ടിക്കാലം മുതൽ എന്റെ വീട്ടിൽ കലഹിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തിൽ നിന്നുകൊണ്ടാണ് പൊരിച്ചമീനിനെക്കുറിച്ച് പൊതുവേദിയിൽ സംസാരിച്ചത്. ചേട്ടന് കൊടുത്ത മീനിന്റെ പകുതി എനിക്ക് കൂടി ഉള്ളതാണ്. ആ അവകാശബോധം ആയിരുന്നു ഞാൻ അവിടെ പറഞ്ഞത്. വിവാദമായപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായി. ആളുകൾ പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടി അങ്ങനെ ഒരു ഉദാഹരണമാണ് പറഞ്ഞത്.

പക്ഷേ ഈ രീതിയിൽ വൈറൽ ആകും എന്ന് ഞാൻ വിചാരിച്ചില്ല. വേദനിച്ചത് എന്റെ വീട്ടുകാർക്ക് ആയിരുന്നു. പക്ഷേ അന്ന് കുട്ടിക്കാലത്ത് എനിക്ക് അത് എത്രമാത്രം വേദനയുണ്ടാക്കി എന്ന് അവർ തിരിച്ചറിയുകയും ചെയ്തു എന്നും ഇപ്പോൾ അവർ അത് തിരുത്തുകയും ചെയ്തു എന്നാണ് റിമ കല്ലിങ്കൽ പറയുന്നത്.

Most Popular

To Top