“ലളിത ചേച്ചിയെ പോലെ, സുകുമാരി ചേച്ചിയെ പോലെ ക്വാളിറ്റിയുള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സിൽക്ക് സ്മിത. ഞാൻ അവരുടെ അടുത്ത് ബഹുമാനത്തോടെ നിന്നിട്ടുള്ളൂ” – ഇന്ദ്രൻസ് |Indrance talkes about Like Lalita Chechi, Silk Smitha was a quality young lady like Sukumari Chechi.

“ലളിത ചേച്ചിയെ പോലെ, സുകുമാരി ചേച്ചിയെ പോലെ ക്വാളിറ്റിയുള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സിൽക്ക് സ്മിത. ഞാൻ അവരുടെ അടുത്ത് ബഹുമാനത്തോടെ നിന്നിട്ടുള്ളൂ” – ഇന്ദ്രൻസ് |Indrance talkes about Like Lalita Chechi, Silk Smitha was a quality young lady like Sukumari Chechi.

സിനിമയിൽ സൂപ്പർതാരങ്ങളെക്കാൾ നിരവധി തിരക്കുള്ള നായികയായിരുന്നു സിൽക്ക് സ്മിത. വിജയിലക്ഷ്മി എന്നാണ് യഥാർത്ഥ പേരെങ്കിലും സിൽക്ക് സ്മിത എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളും കടന്ന് ബോളിവുഡിലെ ചില സിനിമകളിൽ പോലും നടി ഒരു മാദക നടിയായി മാത്രം മാറ്റപ്പെട്ട ഒരു താരമായിരുന്നു. 17 വർഷക്കാലം നീണ്ട അഭിനയ ജീവിതത്തിൽ 450ലധികം സിനിമകളിൽ അഭിനയിച്ചു എങ്കിലും ഒന്നുപോലും ഒരു കഥാപാത്ര പ്രാധാന്യമുള്ള വേഷമായിരുന്നില്ല എന്നതാണ് സത്യം. നടിയുടെ മരണവും ആത്മഹത്യ ആയിരുന്നു. നടി ഈ ലോകത്ത് നിന്നും വേർപിരിഞ്ഞുവെങ്കിലും ഇപ്പോഴും അവരെ ഓർമിക്കുന്നവർ ചിലരുണ്ട്.

അത്തരത്തിൽ സിനിമ മേഖലയിൽ ഒരാളാണ് നടൻ ഇന്ദ്രൻസ്. ഇന്ദ്രൻസ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത് ഒരു പാവം സ്ത്രീയായിരുന്നു . കെ പി എസി ലളിത ചേച്ചിയെ പോലെ, സുകുമാരി ചേച്ചിയെ പോലെ ക്വാളിറ്റിയുള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു. പടത്തിൽ അവർക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഇതുപോലെയാണ്. പാവം സ്ത്രീയാണ് കമ്പനി ആയിരുന്നില്ല. ഞാൻ അവരുടെ അടുത്ത് ബഹുമാനത്തോടെ നിന്നിട്ടുള്ളൂ ഇന്ദ്രൻസിന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു. സ്മിതയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് എന്ന് പറയുന്നത് പോലും പലർക്കും വലിയ ബുദ്ധിമുട്ടുള്ള ഒരു സമയമായിരുന്നു.

നിരവധി ചിത്രങ്ങളുടെ വിജയത്തിന്റെ കാരണമായി മാറിയിട്ടുണ്ടെങ്കിലും അവരെക്കുറിച്ചൊന്നും സംസാരിക്കുവാനും അവരുമായി അടുത്ത പരിചയമുണ്ടെന്ന് പറയുവാനോ പോലും സിനിമ മേഖലയിലുള്ളവർക്ക് തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. സിനിമയുടെ വിജയത്തിന് സ്മിതയുടെ മാദക സൗന്ദര്യം ആവശ്യമായിരുന്നവർ പോലും ആവശ്യം കഴിഞ്ഞ് അവരെ മാറ്റിനിർത്തുകയാണ് ചെയ്യുക. പലപ്പോഴുംസ്മിത ഉള്ളതുകൊണ്ട് മാത്രം സിനിമയിൽ അഭിനയിക്കാതെ മാറി നിന്നിട്ടുള്ളവരും ഉണ്ട്. എല്ലാ വേദനകളും അവസാനിപ്പിച്ച് സിൽക്ക് സ്മിത വേദനകൾ ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായി. ആ സമയത്ത് പോലും സിനിമാ മേഖലയിൽ വേർതിരിവ് വ്യക്തമായിരുന്നു.
Story Highlights: Indrance talkes about Like Lalita Chechi, Silk Smitha was a quality young lady like Sukumari Chechi.