ഇന്നലെയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരുന്നത്. ഈ അവാർഡുകൾ പുറത്തു വന്നതിനുശേഷം കൂടുതൽ ആളുകളും ഉന്നയിക്കുന്ന ഒരു കാര്യമാണ് ഹോം എന്ന സിനിമയെ അപ്പാടെ ഒഴിവാക്കിയത് എന്താണെന്ന്.? ഇപ്പോൾ ഇതിൽ ഗുരുതരമായ ആരോപണവുമായി നടൻ ഇന്ദ്രൻസ് എത്തിയിരിക്കുകയാണ്. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല.

ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവാമെന്നും ഇന്ദ്രൻസ് മനോരമ ന്യൂസിനോട് പറയുന്നുണ്ട്. ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കുറ്റവാളി എന്ന് പറയുന്ന ആൾ നിരപരാധി എന്ന് തെളിഞ്ഞാൽ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോ എന്നാണ് ഇന്ദ്രൻസ് ചോദിക്കുന്നത്. കലാകാരന്മാരെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന നമ്മുടെ സർക്കാർ ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു.

അതേസമയം അർഹത ഇല്ലാത്തത് കൊണ്ടാവാം പുരസ്കാരത്തിന് പരിഗണിക്കാത്തത് എന്ന് ആണ് ചിത്രത്തിൽ അഭിനയിച്ച മഞ്ജുപിള്ള പറഞ്ഞത്. നല്ലൊരു സിനിമ കാണാതെ പോയത് വിഷമമുണ്ടെന്നും കഠിനാധ്വാനം കാണാത്തത് ശരിയാണെന്ന് തോന്നുന്നില്ല എന്നും മഞ്ജുപിള്ള കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകനും പറയുന്നു ചില കാര്യങ്ങളൊക്കെ. ജനപ്രിയസിനിമ എന്ന രീതിയിൽ കൂടുതൽ ഫീഡ്ബാക്ക് കിട്ടിയത് ഹോം എന്ന സിനിമയ്ക്കാണ്. എന്നാൽ ജനപ്രിയ സിനിമ എന്ന രീതിയിൽ തിരഞ്ഞെടുത്തത് ഹൃദയം എന്ന ചിത്രത്തെയാണ്.

ചിത്രത്തെ മോശമാക്കി അല്ല പറയുന്നത് എന്നാൽ ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം ആണ്. കൂടുതലായും ശ്രദ്ധ നേടിയത് ഹോം ആയത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. ഒരാളെ മാത്രം ഉദ്ദേശിച്ചാണ് ചിത്രം ഒഴിവാക്കിയത് എങ്കിൽ അത് മോശം പ്രവണതയാണ് എന്നും കൂട്ടിച്ചേർക്കുന്നു സംവിധായകൻ. ഈ ചിത്രം എന്താണെങ്കിലും ജൂറി പാനലിൽ ഉള്ളവർ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണ് എന്നാണ് ഇന്ദ്രൻസ് പ്രതികരിക്കുന്നത്. കണ്ടിട്ടുള്ളവർ ആണ് ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ വേദന ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

ഹൃദയം നല്ല ചിത്രമാണ് ഹൃദയത്തോടൊപ്പം തന്നെ ഹോം എന്ന ചിത്രവും ചേർത്തുവയ്ക്കാമായിരുന്നുവെന്നാണ് ചുണ്ടിൽ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഇന്ദ്രൻസ് പറയുന്നത്. ആ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലടക്കം ആരാധകർ ചൂണ്ടികാണിക്കുന്നത് ഇന്ദ്രൻസ് തന്നെയാണ് മികച്ച നടൻ എന്നാണ്. ഞങ്ങളുടെ മനസ്സിൽ ഇന്ദ്രൻസ് ഏട്ടൻ തന്നെയാണ് എന്നും മികച്ച നടൻ എന്ന ഹാഷ് ടാഗുകളോടെ ചിലർ പോസ്റ്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
