വീണ്ടും പ്രതിഭ തെളിയിച്ചു കൊണ്ട് ഇന്ദ്രൻസ്!സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ് തിളക്കത്തിൽ ഇന്ദ്രൻസ് ചിത്രം അഞ്ചിൽ ഒരാൾ തസ്കരൻ!!

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ആണ് ‘അഞ്ചിൽ ഒരാൾ തസ്കരൻ’ എന്ന ചിത്രം. ചിത്രം ഒരു മികച്ച ഫാമിലി ത്രില്ലർ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുക ആണ്.

പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ചു മികച്ച ഫാമിലി ത്രില്ലറിനുള്ള അവാർഡ് ചിത്രത്തിന് ലഭിച്ചു. മികച്ച പുതുമുഖ നായകൻ ആയി സിദ്ധാർഥ് രാജനും, മികച്ച പുതുമുഖ സംഗീത സംവിധായകൻ ആയി (അജയ് ജോസഫും സത്യജിത് റേ ഗോൾഡൻ ആർക്കിന്റെ മൂന്ന് അവാർഡുകൾക്ക് അർഹർ ആയി. കുടുംബസദസ്സുകൾക്കായി ജയശ്രീ സിനിമാസ് ഒരുക്കുന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുകയും ചെയ്യും.

വിശ്വവിഖ്യാതനായ സംവിധായകൻ സത്യജിത് റേയുടെ പേരിലുള്ള ഈ അവാർഡ് ചിത്രത്തിന്റെ വില വർധിപ്പിക്കുന്നുണ്ട്. . ന്യൂജൻ ഭ്രമത്തിൽ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്ന ചെറുപ്പക്കാരൻ്റെ പതനവും പിന്നീട് ഒരു തിരിച്ചറിവിൻ്റെ തലവും ഒക്കെ ആണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.

Story highlights-Indrans is proving his talent again! Satyajit Ray Golden Arc Award shines in Indran’s film One of the five Thuskaran