Entertainment

ആ പ്രശ്നം കൊണ്ട് കാവ്യ അമ്മയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചു. പിന്നെ പറഞ്ഞു മനസിലാക്കി, തുറന്നു പറഞ്ഞു ഇന്നസെന്റ്.

ലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒരു നടിയാണ് കാവ്യ മാധവൻ. മലയാളിത്വം തിളങ്ങി നിൽക്കുന്ന വിടർന്ന കണ്ണുകളും നീളൻ മുടിയുള്ള സുന്ദരി. മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടി തന്നെയാണ് കാവ്യാ മാധവൻ.

അതുപോലെ തന്നെ വെള്ളിത്തിരയിലൂടെ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്തിട്ടുള്ള നടൻ തന്നെയാണ് ഇന്നസെൻറ്. ഇപ്പോൾ രാഷ്ട്രീയ സേവകൻ കൂടിയാണ് അദ്ദേഹം. കാൻസർ എന്ന അസുഖം തന്നെ ഒട്ടുമേ ഉലച്ചിട്ടില്ല എന്ന് തെളിയിച്ചു തന്ന ഒരു വ്യക്തി കൂടിയായിരുന്നു ഇന്നസെൻറ്. ആ അസുഖത്തിനോട് പൊരുതി നേടിയ വിജയം ഓരോരുത്തർക്കും പ്രചോദനം തന്നെയായിരുന്നു നൽകിയത്. പലപ്പോഴും തന്റെ അനുഭവങ്ങളെ പറ്റി തുറന്നു പറയാറുണ്ട് ഇന്നസെന്റ്. ഇപ്പോൾ ഇന്നസെൻറ് പറയുന്നത് നടി കാവ്യ മാധവനെ കുറിച്ചാണ്.

മകളെപ്പോലെ കരുതിയ നടി അമ്മ എന്ന സംഘടനയിൽ നിന്നും രാജിക്കൊരുങ്ങിയതിനെ കുറിച്ച് തുറന്നു പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. ഒരിക്കൽ കാവ്യ എന്നോട് ചോദിച്ചു ഇതെന്താ ഇന്നസെൻറ് അങ്കിളിനു ഇങ്ങനെയൊക്കെ വരുന്നത്. അങ്കിളിനെ പോലെ ഒരാൾക്ക് ഈ ഒരു അസുഖം വരണ്ട കാര്യമുണ്ടോ.? കാവ്യ അമ്മയുടെ എക്സിക്യൂട്ടീവ് അംഗം ആണെന്ന് ഞാൻ അവളോട് പറഞ്ഞു. എനിക്ക് ഒരു കാര്യം മനസ്സിലായി അമ്മയിൽനിന്ന് 10 പൈസ നമ്മൾ പറ്റിച്ചാൽ ഇങ്ങനെയുള്ള രോഗങ്ങൾ വരും. അത് കേട്ടതും അവൾ പറഞ്ഞു ഒന്നും മിണ്ടാതിരിക്കു അങ്കിൾ എന്ന് പറഞ്ഞു. ഞാൻ അവളോട് പറഞ്ഞു നമ്മൾ അമ്മ സംഘടനയിൽ നിന്നും എടുത്താൽ ഇങ്ങനെയിരിക്കും.

അപ്പോൾ പ്രസിഡൻറ് ഇന്നസെന്റ് അങ്കിളും പ്രസിഡൻറ് സെക്രട്ടറി മമ്മൂട്ടി അല്ലേ എന്ന് ചോദിച്ചപ്പോൾ
പറയാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു.. മാത്രമല്ല ഇനി ഇങ്ങനെയുള്ള പണം എടുക്കുന്നത് കണ്ടിട്ട് കണ്ടില്ല എന്ന് നടിക്കുന്നവർക്കും ഈ രോഗം വരാം എന്ന് ഞാൻ പറഞ്ഞതും അവൾ നെഞ്ചത്ത് കൈവച്ചു. വെറുതെ തമാശ പറയുകയാണെന്ന് പറഞ്ഞ് അവൾ അങ്ങ് പോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ കാവ്യ വിളിച്ചു അങ്കിൾ അന്ന് പറഞ്ഞില്ലേ പൈസ എടുത്തു എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഇതുപോലെ സംഭവിക്കാം എന്ന്.

ഞാൻ ഇവിടെ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ നമുക്കൊന്നും വരില്ല എന്നാണ് അവർ പറഞ്ഞത്, അത് ചോദിക്കാൻ വിളിച്ചതാണ് എന്ന് പറഞ്ഞു. അത് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾ പിന്നെയും വിളിച്ചു. ഞാൻ രാജി വെക്കുകയാണ് എന്നാണ് കാവ്യ പറഞ്ഞത്. ഞാൻ പറഞ്ഞത് അവൾ കാര്യമാക്കി എടുത്തു. എല്ലാം തമാശയായിരുന്നു എന്ന് പറഞ്ഞു വ്യക്തമാക്കേണ്ടി വന്നു എന്ന് അദ്ദേഹം പറയുന്നത്.

Most Popular

To Top