Entertainment

ഇങ്ങനെ സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും ഉണ്ടോ എന്ന് ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ദേവൂവും ഗോകുലും | instagram viral couples dhevu and gokul arrest

ഇങ്ങനെ സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും ഉണ്ടോ എന്ന് ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ദേവൂവും ഗോകുലും | instagram viral couples dhevu and gokul arrest

ഫിനിക്സ് കപ്പിൾ എന്ന് അറിയപ്പെട്ടിരുന്ന ദമ്പതികൾ ആയ ഗോകുലും ദേവുവും കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു ഇവർ ഉൾപ്പെടുന്ന ആറംഗ സംഘം. ഇരിങ്ങാലക്കുടക്കാരനായ വ്യവസായിയെ ചാറ്റ് ചെയ്ത് വശീകരിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചത് ദേവൂ ആണ്. ഭർത്താവ് ഗോകുലിന്റെ ഒത്താശയോടെയായിരുന്നു ഇതൊക്കെ. അവിടെ കാത്തിരുന്ന സംഘം വ്യവസായിയെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. സോഷ്യൽ മീഡിയയിൽ മാതൃക ഭാര്യഭർത്താക്കന്മാർ ആയിരുന്നു ഇവർ.

ഇങ്ങനെ ഒരു കേസിൽ കുടുങ്ങിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എപ്പോഴും 11 അര പവന്റെ മാലയിൽ താലിയും കോർത്തു ഭർത്താവിനെ ദൈവതുല്യം കണ്ടു സീമന്തരേഖയിൽ നീട്ടിവലിച്ച് സിന്ദൂരം ഇട്ടാണ് ദേവു സോഷ്യൽ മീഡിയ കീഴടക്കിയത്. ഇങ്ങനെ സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും ഉണ്ടോ എന്ന് ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രകടനങ്ങൾ. ഇങ്ങനെ നോക്കുന്ന ഗോകുലിനെ പോലെ ഒരു ഭർത്താവ് ദേവൂവിനെ ഇത്തരമൊരു പ്രവർത്തിക്ക് ദൈവം തള്ളിവിട്ടത് ഇനിയും പലർക്കും വിശ്വസിക്കാനായിട്ടില്ല. അതേസമയം സാമ്പത്തികമായി നല്ല നിലയിൽ ജീവിച്ചിരുന്ന കുടുംബമായിരുന്നു ഇവരുടെ. കഴിഞ്ഞ സെപ്റ്റംബർ 12 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. അറേഞ്ച് മാര്യേജ് ആയിരുന്നു.

ആഡംബരമായി ആണ് വിവാഹം നടത്തിയത്. പതിനൊന്നര പവന്റെ മാല ആണ് അണിയിച്ചത്. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വിവാഹശേഷമാണ് തന്റെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടായതെന്നും സ്ലീവ്ലെസ്സ് ഉൾപ്പെടെ ആഗ്രഹിച്ച മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും യാത്രകളൊക്കെ നടത്താനും സാധിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത മാസം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇരിക്കെയാണ് ഇവർ തട്ടിപ്പ് കേസിൽ അകത്തായത്. സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നതിൽ കവിഞ്ഞ് ഇവർക്ക് മറ്റ് ജോലികൾ ഒന്നുമില്ല എന്നാണ് അറിയുന്നത്. ദേവു എവിയേഷൻ മേഖലയിൽ ജോലി ചെയ്തിരുന്നതായും അറിയുന്നുണ്ട്. എന്നാൽ ഗോകുലിന് റിയൽ എസ്റ്റേറ്റ് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്.ഇൻസ്റ്റഗ്രാമിൽ നിരവധി സ്റ്റോറുകളും ആയും ബ്രാന്റുകളും ആയും ഇവർ കോളാബ് നടത്തി നല്ല വരുമാനം ആയിരുന്നു ഇവർ നേടിയിരുന്നത്.
Story Highlights:instagram viral couples dhevu and gokul arrest

ഇങ്ങനെ സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും ഉണ്ടോ എന്ന് ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ദേവൂവും ഗോകുലും | instagram viral couples dhevu and gokul arrest

Most Popular

To Top