വനിതാ ദിനത്തോടനുബന്ധിച്ച് താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വനിതവിഭാഗം വനിതദിനം വിപുലമായ പരിപാടികൾ കൊണ്ട് ആയിരുന്നു നടന്നിരുന്നത്.

നടിമാരെല്ലാം സെറ്റ് സാരി മറ്റും ചൂടി തദൈവ സുന്ദരിമാരായ ആയിരുന്നു ചടങ്ങിൽ എത്തിയതും. രാഷ്ട്രീയ രംഗത്തെ പ്രധാനപ്പെട്ട ചിലരും ചടങ്ങിൽ എത്തുകയും ചെയ്തിരുന്നു. അമ്മ സംഘടനയിലെ അഭിനേതാക്കൾ സംഘടിപ്പിച്ച പരിപാടികൾക്ക് ആർജവം എന്നാണ് പേരിട്ടിരിക്കുന്നത്.

വേദിയിൽ നിന്നും നടി മേനക പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ യാത്രകളിൽ ഒരു പുരുഷൻ എങ്കിലും വാഹനം ഓടിക്കാൻ ഉണ്ടാവണം എന്നാണ് മേനകയുടെ അഭിപ്രായം..അമ്മയുടെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെ കുറിച്ചു മേനക അഭിപ്രായപ്പെട്ടിരുന്നു.നടിയുടെ വാക്കുകൾ ഇങ്ങനെയാണ്…

” എല്ലാ സ്ത്രീകളും നവരത്ങ്ളാണ്. നവരത്നങ്ങൾ പതിച്ച സ്വർണം ഇടുമ്പോൾ തന്നെ നല്ല ഭംഗിയാണ്. എല്ലാ പുരുഷന്മാരും സ്വർണ്ണങ്ങൾ ആണ്. സ്ത്രീകൾ നവരത്നങ്ങളും. ആ ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവർ ആയിട്ട് ഒരു പുരുഷൻ വേണം. അല്ലെങ്കിൽ ശരിയാവില്ല.നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയുടെയും ശ്വേതയോടും ഒക്കെ സംസാരിക്കുന്നത് എന്ന് ചോദിക്കാൻ ആളുണ്ടാവുക എന്ന് ആയിരുന്നു മേനക പറഞ്ഞത്.

വളരെ പെട്ടെന്ന് തന്നെ മെനകയുടെ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ആയിരുന്നു സോഷ്യൽ മീഡിയ മുഴുവൻ ഈ വാക്കുകൾ ഏറ്റെടുത്തിരുന്നത്. വനിതാദിനം ഇപ്പോൾ പുരുഷദിനം ആയി മാറിയൊന്ന് പോലും ആളുകൾ ചോദിച്ചിരുന്നു. ഒരുകാലത്ത് സൗന്ദര്യത്തിന്റെ ഒരു മൂർത്തീഭാവം ആയിരുന്നു മേനക എന്ന് പറയാം. ഇന്നും മേനകയുടെ സൗന്ദര്യത്തിന് ഒട്ടും കുറവു വന്നിട്ടില്ല. ആരാധകരുടെ മനസ്സിൽ മെനകയുടെ സ്ഥാനം വളരെ വലുതല്ലേ