Entertainment

ബിലാലിൽ ദുൽഖറും മമ്മൂട്ടിയും ഒരുമിച്ച എത്തുന്നുണ്ടോ.? വാർത്തയുടെ സത്യാവസ്ഥ ഇതാണ്

മെഗാസ്റ്റാർ മമ്മൂട്ടിയും അമൽ നീരദും കൈകോർത്ത് ചിത്രമായിരുന്നു ബിഗ് ബി.

തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടാതെ പോയ ഒരു ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ പിന്നീട് മിനിസ്ക്രീനിൽ ചിത്രം എത്തിയപ്പോഴായിരുന്നു ചിത്രത്തെ കൂടുതലായി ആളുകൾ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ എല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അമൽ നീരദ് അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ എല്ലാം തന്നെ. കാലത്തിനുമുമ്പേ സഞ്ചരിച്ച ചിത്രമാണ് എന്ന് എല്ലാവരും ഒരേ പോലെ വാഴ്ത്തിയ ഒരു ചിത്രം കൂടിയായിരുന്നു ബിഗ് ബി എന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുവാൻ തീരുമാനിക്കുന്ന സാഹചര്യത്തിൽ കോവിഡ് ആയിരുന്നു ഒരു പ്രതിസന്ധിയായി നിന്നിരുന്നത്. അടുത്തു നടന്ന അഭിമുഖങ്ങളിൽ എല്ലാം തന്നെ അമൽ നീരദ് പറയുന്നത് ബിലാൽ വരുമെന്നും എന്നാൽ അത് ഉടനെ ഉണ്ടാകില്ല എന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒന്നുകൂടി വർക്ക് ചെയ്യാൻ ഉണ്ടെന്നും അതിന് കാരണമായി അമൽ നീരദ് പറയുന്നുണ്ട്.

എന്നാൽ അതിനു മുൻപേ തന്നെ മമ്മൂട്ടിയുമായി വേറെ ചെറിയ ചിത്രം ഉണ്ടാകും എന്നൊരു സൂചനകൂടി അദ്ദേഹം തന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞുനിന്ന ഒരു വാർത്ത ബിലാലിൽ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ട് എന്ന്. അബു എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത് എന്നും അറിഞ്ഞിരുന്നു. എന്നാൽ ഇതിൽ യാതൊരു സത്യവുമില്ല എന്നും അത് വെറും ഒരു കെട്ടുകഥ മാത്രമാണെന്നാണ് മമ്മൂട്ടിയുടെ അടുത്ത ചില വൃത്തങ്ങൾ അറിയിച്ചിരുന്നത്. ബാക്കി കാര്യങ്ങൾ തീരുമാനമായിട്ടില്ല എന്നും അമൽ നീരദ് പറയുന്നുണ്ട്.

മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ വലിയ സ്വീകാര്യതയോടെയായിരുന്നു മുന്നേറ്റം നടത്തിയിരുന്നത്. നിരവധി ആളുകൾ ആയിരുന്നു ഈ ചിത്രം ഏറ്റെടുത്തിരുന്നത്. ഓടിടി പ്ലാറ്റ്ഫോമിലും വലിയ സ്വീകാര്യത നേടുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാൻ ഉണ്ടാകുമെന്ന് ആരാധകരെല്ലാം ഒരുപാട് പ്രതീക്ഷിച്ചിരുന്നതാണ്. മമ്മൂട്ടി ദുൽഖർ ആരാധകർക്ക് വേദനിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത്. വാപ്പയെയും മകനെയും ഒരുമിച്ച് ഒരു സിനിമയിൽ കാണുവാൻ ഇനിയും ഒരുപാട് കാലങ്ങൾ ആളുകൾ കാത്തിരിക്കേണ്ടി വരും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

Most Popular

To Top