ചരിത്രം ആവർത്തിക്കുക ആണോ.? പ്രണവിന്റെയും വിനീതിന്റെയും ചിത്രം വൈറൽ.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായ കോമ്പിനേഷൻ ആയിരുന്നു ശ്രീനിവാസനും മോഹൻലാലും ഒരുമിച്ച ഉള്ളത്. ഈ കോമ്പിനേഷനിൽ പിറന്ന എല്ലാം ഹിറ്റുകളായിരുന്നു. അതോടൊപ്പം കോമഡിയും. അതുകൊണ്ടു തന്നെ ശ്രീനിവാസൻ മോഹൻലാൽ കോമ്പിനേഷൻ ആരാധകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുള്ള കോമ്പിനേഷനാണ്. വർഷങ്ങൾക്കു ശേഷം ഇവരുടെ മക്കൾ ഒരുമിക്കുന്ന ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ആളുകളെല്ലാം ഉറ്റു നോക്കുന്നത് ആ പഴയ കോമ്പിനേഷൻ തന്നെയാണ്. ചരിത്രം വീണ്ടും ആവർത്തിക്കുകയാണ് എന്നാണ് ആളുകൾ ചോദിക്കുന്നത്.

ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രി വിനീത് ശ്രീനിവാസനും പ്രണവും തമ്മിൽ ഉണ്ടോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ വിനീതും പ്രണവും ഒരുമിച്ചുള്ള ഒരു ചിത്രത്തോടൊപ്പം എഡിറ്റ് ചെയ്ത് പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ ഒക്കെ ശ്രദ്ധ നേടുന്നത്.. മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഒരു ചിത്രത്തിനൊപ്പം തന്നെ ഇവരുടെ ചിത്രം കൂടി എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധ നേടുന്നത്. തീർച്ചയായും ഇതൊരു കാലഘട്ടത്തിൻറെ ഒത്തുചേരാനുള്ള ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുകയാണ്. അത് തെളിയിക്കുന്നത് പോലെ തന്നെയാണ് ഹൃദയം എന്ന ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും.

വിനീത് ശ്രീനിവാസൻ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ഹൃദയം എന്നാണ് അവർ പറയുന്നത്. അതിൽ മുൻപിൽ നിൽക്കുന്നത് ഹൃദയം തന്നെ.പ്രണവ് മോഹൻലാലിനെ സിനിമയിൽ കാണാൻ സാധിച്ചിട്ടില്ല. കണ്ടത് മുഴുവൻ വിഷ്ണു എന്ന കഥാപാത്രത്തെ മാത്രം. അത്രത്തോളം മികച്ച പ്രകടനമായിരുന്നു പ്രണവ് എന്ന ചിത്രത്തിലെ. ചില പ്രത്യേകതകൾ കൂടിയുണ്ട് ആദ്യം റിലീസ് ചെയ്തപ്പോൾ തന്നെ ചിത്രത്തിൻറെ പ്രണവിനെ ഒരു ചിത്രം ഇറങ്ങിയിരുന്നു. ക്യാമറയുമായി നിൽക്കുന്ന പ്രണവിനെയാണ് കാണിച്ചത്.

ചിത്രത്തിനു സമാനമായി തന്നെ ചിത്രം എന്ന സിനിമയിലെ ലാലേട്ടൻറെ ഒരു ചിത്രവും ഇറങ്ങിയിരുന്നു. അതിലും ക്യാമറയുമായി ലാലേട്ടൻ നിൽക്കുന്ന ചിത്രമാണ് കാണിച്ചത്. അതുപോലെതന്നെ രണ്ടു ചിത്രങ്ങളിലും കഥാപാത്രങ്ങളുടെ പേരും ഒന്നാണ്. ചിത്രത്തിൽ ലാലേട്ടൻറെ പേര് വിഷ്ണു എന്നാണ് ഹൃദയത്തിൽ പ്രണവിന്റെ കഥാപാത്രത്തിൻറെ പേരും വിഷ്ണു എന്നാണ്. ഈ ഒരു സമാനതയും ഇപ്പോൾ ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Leave a Comment