Entertainment

വിവാഹ ശേഷം നയൻസ് അല്പം ഗ്ലാമർസ് ആയോ.? പ്രണയത്തിൽ ചാലിച്ച നിമിഷങ്ങളുമായി നയൻസും വിക്കിയും|Is Nayantara glamorous after marriage? Nayans and Vicky love moments

വിവാഹ ശേഷം നയൻസ് അല്പം ഗ്ലാമർസ് ആയോ.? പ്രണയത്തിൽ ചാലിച്ച നിമിഷങ്ങളുമായി നയൻസും വിക്കിയും|Is Nayantara glamorous after marriage? Nayans and Vicky love moments

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി ആരാധകരുള്ള ഒരു നടിയാണ് നയൻതാര. മലയാളത്തിൽ നിന്നായിരുന്നു തുടക്കം എങ്കിലും മലയാളത്തേക്കാൾ കൂടുതൽ താരം തിളങ്ങിയത് തമിഴിലായിരുന്നു. അയ്യ എന്ന ചിത്രത്തിനു ശേഷമാണ് നയൻതാര മികച്ച ചിത്രങ്ങളുമായി തമിഴിൽ തിരക്കിലായത്. പിന്നീട് കരിയറിൽ ഏറ്റവും മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് ലേഡി സൂപ്പർസ്റ്റാർ ആയി നയൻതാര മാറുകയായിരുന്നു. തമിഴ്നാട്ടിൽ ഒരു ചിത്രം വിജയിക്കണമെങ്കിൽ നയൻതാര എന്ന പേര് മാത്രം മതിയെന്ന് താരം കാണിച്ചുകൊടുത്തു പ്രേക്ഷകർക്ക്.

അടുത്ത സമയത്തായിരുന്നു താരം വിവാഹിതയായിരുന്നത്. സംവിധായകനായ വിഗ്നേഷ് ശിവയെയായിരുന്നു താരം വിവാഹം ചെയ്തിരുന്നത്. മഹാബലിപുരത്ത് വെച്ച് നടന്ന ആഡംബര വിവാഹം അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്കും മറക്കാൻ സാധിക്കില്ല. വിവാഹത്തിന്റെ വീഡിയോകൾ ഉടനെ തന്നെ റിലീസ് ചെയ്യുമെന്ന് ട്രെയിലർ വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ ഈ വീഡിയോയ്ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. സിനിമാ തിരക്കുകൾ മാറ്റിവെച്ച് തങ്ങളുടേതായ കുറച്ചുസമയം കണ്ടെത്തിയിരിക്കുകയാണ് വിഘ്‌നേഷും നയൻസും.

ഇതിനിടയിൽ നയൻസും വിക്കിയും ഒരു യാത്രയിൽ ആണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിൽ അടിമുടി മാറിയ നയൻസിനെ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞതോടെ നയൻസ് അല്പം ഗ്ലാമർസ്സ് ആയോ എന്ന് പോലും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കിടിലൻ ലുക്കിലുള്ള ചിത്രങ്ങളാണ് താരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വിക്കിയുടെയും നയൻസിന്റെയും ക്യൂട്ട് ചിത്രങ്ങൾക്ക് ആരാധകരും നിരവധിയാണ്.

നിങ്ങൾക്കു എന്തിനാണ് ഫിൽറ്റർ എന്നും നിങ്ങൾക്ക് ഫിൽറ്ററിന്റെ ആവശ്യമുണ്ടോ എന്ന് ഒക്കെയാണ് രസകരമായ ഇവരുടെ ചിത്രങ്ങൾക്ക് താഴെ പ്രേക്ഷകർ ചോദിക്കുന്നത്. ജീവിതം മനോഹരമായി ആസ്വദിക്കൂ നിങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ആണ് എന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്. യാത്രകളിൽ നിന്നും ഉള്ള ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. വിദേശ യാത്രയുടെ സൗന്ദര്യത്തിന്റെ ഇടയിൽ പ്രണയ നിമിഷങ്ങൾ ചാലിച്ചെഴുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് വിക്കിയാണ്. നയൻതാര സോഷ്യൽ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ലെങ്കിലും, വിഘ്നേശ് സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയാണ്. തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് വിഗ്നേഷ് ആണ്. വിഘ്നേശിന്റെ ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്.
Story Highlights:Is Nayantara glamorous after marriage? Nayans and Vicky love moments

വിവാഹ ശേഷം നയൻസ് അല്പം ഗ്ലാമർസ് ആയോ.? പ്രണയത്തിൽ ചാലിച്ച നിമിഷങ്ങളുമായി നയൻസും വിക്കിയും|Is Nayantara glamorous after marriage? Nayans and Vicky love moments

Most Popular

To Top