തിരക്കഥ എന്ന ചിത്രം ഈ രണ്ടു സൂപ്പർതാരങ്ങളായ നടന്റെയും നടിയുടെയും പ്രണയകഥയോ..? |Is the film called Thirakadha the love story of these two superstars, the actor and the actress..? |

തിരക്കഥ എന്ന ചിത്രം ഈ രണ്ടു സൂപ്പർതാരങ്ങളായ നടന്റെയും നടിയുടെയും പ്രണയകഥയോ..? |Is the film called Thirakadha the love story of these two superstars, the actor and the actress..? |

അനൂപ് മേനോനും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു തിരക്കഥ. വലിയ സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ ഈ ചിത്രം ഒരു യഥാർത്ഥ താരത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ് എന്ന് പലർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരു സിനിമ നടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളും അതോടൊപ്പം തന്നെ ചില വേദനകളും ഒക്കെ നിറച്ചതാണ് തിരക്കഥ എന്ന ചിത്രം. പൃഥ്വിരാജ് സംവൃത സുനിൽ തുടങ്ങിയവരൊക്കെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ തന്നെയാണ് എത്തുന്നത്. അനൂപ് മേനോൻ അവതരിപ്പിക്കുന്ന സിനിമ നടന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്നതാണ് സത്യം. 2008 ആയിരുന്നു ഈ ചിത്രം പുറത്തു വന്നത്. ചെറുപ്പത്തിൽ സിനിമയിൽ നിറഞ്ഞു നിന്ന് പിന്നീട് വ്യവസായങ്ങളും മാധ്യമങ്ങളും ഒക്കെ ഒരേപോലെ അവഗണിച്ച മുൻകാല നടിമാർക്കുള്ള ഒരു ആദരാഞ്ജലിയായിരുന്നു ഈ സിനിമ എന്ന് പറയണം.

സിനിമ നടി ശ്രീവിദ്യയുടെ കഥാപാത്രമായിരുന്നു പ്രിയാമണി അവതരിപ്പിച്ചത് എന്നതാണ് സത്യം. ശ്രീവിദ്യയുടെയോ മറ്റേതെങ്കിലും നടിയുടെ യഥാർത്ഥ ജീവിതകഥയായിട്ടല്ല സിനിമ തന്റെ സാങ്കല്പിക സൃഷ്ടിയായി ആണ് കാണേണ്ടത് എന്ന് രഞ്ജിത്ത് പറയുകയും ചെയ്തു. എന്നാൽ സിനിമാ നിരൂപകരിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും വീക്ഷണ കോണിലൂടെ ആയിരുന്നു കഥ വർത്തമാന കാലത്തിനും ഫ്ലാഷ് ബാക്കിനും ഇടയിലേക്ക് മാറുന്നത്. കഥയെ മൂന്ന് മോണോലോഗോകളായി തിരിച്ചിരിക്കുകയായിരുന്നു. ചിത്രത്തിലെ ജയചന്ദ്രൻ എന്ന അനൂപ് മേനോന്റെ കഥാപാത്രം ഉലകനായ കമലഹാസനയാണ് ഓർമിപ്പിച്ചത് എന്ന് പലരും കമന്റുകൾ ചെയ്യുകയും ചെയ്തിരുന്നു.

ശ്രീവിദ്യ കമലഹാസൻ പ്രണയത്തെ കുറിച്ചായിരുന്നു ചിത്രത്തിൽ പ്രതിപാദിക്കുന്നത് എന്ന ഒരു പറ്റമാളുകൾ ഊന്നി പറയുകയും ചെയ്യുന്നുണ്ട്. അടുത്തകാലത്ത് ഒരു സിനിമ ഗ്രൂപ്പിലും ഇക്കാര്യത്തെക്കുറിച്ച് ചർച്ച വന്നിരുന്നു. ചിത്രം പ്രതിപാദിക്കുന്നത് ഇവരുടെ പ്രണയമായിരുന്നു എന്നതായിരുന്നു ഈ ചർച്ച. ഇരുവരുടെയും പ്രണയവും ജീവിതവും ഒക്കെയാണ് സിനിമയായി എത്തിയത് എന്നും ചിലർ കമന്റ് ചെയ്തിരുന്നു.
Story Highlights: Is the film called Thirakadha the love story of these two superstars, the actor and the actress..?