Entertainment

ഇത് നമ്മുടെ ഹണി തന്നെയാണോ.? അടിമുടി മാറിയ ലുക്കിൽ ഹണി റോസ്.

ഇത് നമ്മുടെ ഹണി തന്നെയാണോ.? അടിമുടി മാറിയ ലുക്കിൽ ഹണി റോസ്.

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു ഹണി റോസ്. തുടക്കക്കാരിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിത്രം തന്നെയായിരുന്നു ബോയ്ഫ്രണ്ട്. പക്ഷെ ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിന് സാധിച്ചിരുന്നില്ല. എങ്കിലും നിരവധി ആരാധകരെ നേടി തന്നെയായിരുന്നു ബോയ്ഫ്രണ്ട് എന്ന ചിത്രം തിയേറ്ററിൽ നിന്ന് യാത്ര ആയത്. ഹണിറോസും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുവാൻ ഹണിറോസിന് സാധിച്ചിരുന്നു. മലയാളത്തിലും അന്യഭാഷകളിലും ഒക്കെ തിരക്കുള്ള നായികയായി ഹണി റോസ് വളരെ പെട്ടെന്ന് മാറി.

വളരെയധികം ശ്രദ്ധിക്കപ്പെടുന്നു കഥാപാത്രത്തങ്ങൾ ലഭിച്ചു. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രെദ്ധ നേടി. അത് താരത്തിന്റെ അഭിനയജീവിതത്തിൽ കൊണ്ടു വന്ന മാറ്റം വളരെ വലുതായിരുന്നു.ആ കഥാപാത്രത്തെ എല്ലാവരും സ്വീകരിക്കുകയും ചെയ്തു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഹണിക്ക്. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയാണ് താരം അനശ്വരമാക്കിയത്. ഏറ്റവും അടുത്ത് മോഹൻലാലിന്റെ നായികയായി ഇട്ടിമാണി എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. ഇട്ടിമാണി,ചാലക്കുടിക്കാരൻ ചങ്ങാതി, ബോയ്ഫ്രണ്ട്,ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഹണിറോസിന്റെ എടുത്തുപറയാവുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്..

അന്യഭാഷയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ഹണി റോസ്..സാമൂഹിക മാധ്യമങ്ങളിൽ എല്ലാംതന്നെ സജീവ സാന്നിധ്യവുമാണ്. ആരാധകർക്ക് മുൻപിലേക്ക് തന്റെ പുത്തൻ പുതിയ ചിത്രങ്ങളുമായി എത്താറുണ്ട് ഹണി. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. മോഡലിങ്ങിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ഇപ്പോൾ താരം പങ്കുവച്ച് പുതിയൊരു ഫോട്ടോഷൂട്ട് വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അടിമുടി മാറിയ ലുക്കിലാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അത് തന്നെയാണ് ആളുകൾ ഈ വീഡിയോ ശ്രദ്ധിക്കാനുള്ള കാരണവും. ഹണിക്ക് ഇതെന്തുപറ്റി എന്നാണ് ആളുകൾ ചോദിക്കുന്നത്. ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ ആണ് താരം ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. നമ്മുടെ ഹണി തന്നെയാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുകയും ചെയ്തു. രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഈ ഒരു വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് തന്റെ പ്രേക്ഷകരോടെ സംസാരിക്കുവാൻ വേണ്ടി ലൈവ് ഓപ്ഷനും എത്താറുണ്ട്.

Most Popular

To Top