ഈശ്വര ഇത് നമ്മുടെ ആയിഷ തന്നെയാണോ..? അടിമുടി മാറിയ ഇഷ തൽവറിന്റെ കിടിലൻ ഫോട്ടോഷൂട്ട്‌ |Isha Thalvar new photoshoot viral

ഈശ്വര ഇത് നമ്മുടെ ആയിഷ തന്നെയാണോ..? അടിമുടി മാറിയ ഇഷ തൽവറിന്റെ കിടിലൻ ഫോട്ടോഷൂട്ട്‌ |Isha Thalvar new photoshoot viral

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഇഷാ തൽവാർ. ചിത്രത്തിലെ ഐഷ എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയർബെസ്റ്റ് എന്ന് പറയണം. മലയാളത്തിൽ ഇത്രത്തോളം സ്വീകാര്യത ലഭിച്ച ഒരു കഥാപാത്രം വേറെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുകാലത്ത് തട്ടത്തിൻ മറയത്ത് എന്ന സിനിമയും അതിലെ ആയിഷയും ഉണ്ടാക്കിയ ഓളം വേറെ തന്നെയായിരുന്നു. ഓളാ തട്ടമിട്ടാൽ എന്റെ സാറേ എന്ന് തുടങ്ങുന്ന ഡയലോഗ് അന്നത്തെ സ്കൂളുകളിലും ക്യാമ്പസുകളിലും വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വിനോദും ആയിഷയും ചേക്കേറിയിരുന്നത് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആയിരുന്നു എന്നതാണ് സത്യം. എന്നാൽ തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ കണ്ടിരുന്ന ആ തട്ടമിട്ട പാവം പെൺകുട്ടി ആയിരുന്നില്ല യഥാർത്ഥത്തിൽ ഇഷ.

സിനിമയുടെ പ്രമോഷൻ സമയത്ത് തന്നെ ഒരു മറുനാടൻ പെൺകുട്ടിയാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഇത് സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇഷ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായി ഡെനിം സ്യൂട്ടിലൈ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ വളരെ വേഗമാണ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഇത് തങ്ങളുടെ ആയിഷ തന്നെയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഗ്ലാമർസ് ആയി പോയല്ലോന്ന് ചിലർ പറയുന്നുണ്ട്. രസകരമായ കമന്റുകളുമായാണ് ചിലർ എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവസാന്നിധ്യമായ ഇഷ തന്റെ വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകരെ അറിയിക്കാൻ മടി കാണിക്കുന്ന കൂട്ടത്തിൽ അല്ല.

ഓരോ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നത് തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഇഷയെ ഫോളോ ചെയ്യുന്നവരിൽ പകുതിയിലധികം ആളുകളും മലയാളികൾ തന്നെയാണ്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ ആയിരുന്നു ഒരു വലിയ ആരാധകനിരയെ സ്വന്തമാക്കാൻ സാധിച്ചിരുന്നത്.Story Highlights: Isha Thalvar new photoshoot viral