Entertainment

ഹിന്ദുവിന് അപമാനം ആണ്..! നല്ല അഹങ്കാരം ഉണ്ട്. നിഖില വിമലിനെതിരെ ആഞ്ഞടിച്ചു സോഷ്യൽ മീഡിയ.!

കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിലെ പ്രമോഷൻ ഭാഗമായി ഒരു അഭിമുഖത്തിൽ എത്തിയപ്പോഴായിരുന്നു നിഖില വിമൽ ഒരു പരാമർശം നടത്തിയിരുന്നത്. ഭക്ഷണ ആവശ്യത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിൽ വേർതിരിവ് കാണിക്കരുത് എന്നായിരുന്നു പറഞ്ഞിരുന്നത്.

ഇതിനെതിരെ സൈബർ ആക്രമണം നേരിടുകയാണ് താരം. പശുവിനെ കൊല്ലില്ല എങ്കിൽ കോഴിയെയും കൊല്ലാൻ പാടില്ല എന്നായിരുന്നു നടിയുടെ വാദം. ഇപ്പോൾ നടിയുടെ നിലപാട് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടുകയാണ്. ചിലർ ധൈര്യത്തിൽ സംസാരിച്ചതിന് അഭിനന്ദിക്കുമ്പോൾ മറ്റുള്ളവർ നടിയെ വിമർശിക്കുകയാണ് ചെയ്യുന്നത്.

നീ പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുത് എന്ന് പറഞ്ഞൊ?, പശുവിന്റെ പാൽ മാത്രം കുടിച്ചാൽപ്പോര പട്ടിയുടെയും പൂച്ചയുടെയും ഒക്കെ പാൽ കുടിക്കണം, പേരെടുക്കാൻ എന്തൊക്കെ കേൾക്കണം. കോഴിയുടെ പാലാണ് ഇവൾ കുടിച്ചത് എന്ന് തോന്നുന്നു, ഒന്നു ഫീൽഡിൽ വന്നതേയുള്ളൂ അപ്പോഴേക്കും അഹങ്കാരം തുടങ്ങി. നല്ല അഹങ്കാരം ഉണ്ട്, ഹിന്ദുവിന് അപമാനമാണ്. ഇങ്ങനെ പോകുന്നു കമന്റുകൾ.പുതിയ ചിത്രമായ ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ ഭാഗമായി എത്തിയ പ്രമോഷനിൽ ആയിരുന്നു താരം അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകിയത്.

ചെസ് കളിയിൽ ജയിക്കാൻ എന്താണ് വഴിയെന്നും പശുവിനെ വെക്കുകയാണെങ്കിൽ നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ കഴിയില്ലല്ലോ എന്നുമാണ് അവതാരകൻ പറഞ്ഞത്.. പെട്ടെന്ന് മുഖഭാവം മാറുകയും നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ല എന്നൊരു സിസ്റ്റം ഇല്ല. നമ്മൾ ഇന്ത്യയിലാണ് ഇന്ത്യയിൽ അങ്ങനെ സിസ്റ്റം ഉണ്ട് എന്ന് അവതാരകൻ പറഞ്ഞപ്പോൾ.

അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നത് അല്ലേ. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണെങ്കിൽ ഒരു മൃഗത്തേയും വെട്ടരുത് എന്നും വന്യ മൃഗങ്ങളെ കുറിച്ച് ആണെങ്കിൽ അവ ഒരുപക്ഷേ വംശനാശം നേരിടുന്നതുകൊണ്ടാണ് എന്നും ഒക്കെയായിരുന്നു നിഖില പറഞ്ഞത്. ഈ വാക്കുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ആയിരുന്നു.

Most Popular

To Top