Entertainment

മൂകാംബിക അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഈ നിലയിൽ നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ കുറിപ്പുമായി അക്ബർ അലി

മൂകാംബിക അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഈ നിലയിൽ നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ കുറിപ്പുമായി അക്ബർ അലി

മലയാള സിനിമയിൽ ജോലി ചെയ്യുന്നവരെ കുറിച്ച് പൊതുവെ പറയുന്ന ഒരു കാര്യമാണ് ആവശ്യത്തിൽ കൂടുതൽ വിശ്വാസങ്ങൾ നിലനിൽക്കുന്ന ഒരു മേഖലയാണ് സിനിമ എന്നുപറയുന്നത്. എന്നാൽ ഇവിടെ പൂർണമായി നേരിട്ടറിഞ്ഞ് സംഭവിച്ച് തനിക്ക് നേടിയ ഒരു വിശ്വാസത്തിന്റെ കഥയാണ് പറയാനുള്ളത്. നേരിട്ടറിഞ്ഞ വിശ്വാസത്തിന്റെ ഒരു കഥയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിലൂടെ അക്ബർ അലി പങ്കുവയ്ക്കുന്നത്. മൂകാംബിക അമ്മയുടെ ശക്തി താൻ നേരിട്ട് അറിഞ്ഞിട്ട് കുറെ വർഷങ്ങളായി എന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ എല്ലാ സിനിമയുടേയും പൂജ നടക്കുന്നത് മൂകാംബികയിൽ വച്ചാണ്. അതിനുപിന്നിൽ ഒരു കാര്യമുണ്ട് ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം ആണ് അദ്ദേഹം എത്തുന്നത്. പണം പോലും ഇല്ലാതെയായിരുന്നു അവിടെ എത്തിയത്. എന്നാൽ അവിടെ എത്തി കഴിഞ്ഞപ്പോൾ പിന്നീട് തന്റെ ജീവിതം തന്നെ മാറി മറിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. ചെരുപ്പില്ലാതെ കുടജാദ്രിയിലേക്ക് നടന്നതും അവിടെനിന്നും കാലിൽ വലിയ വൃണങ്ങൾ ഉണ്ടായതും പിന്നീട് വേദനിക്കുന്ന കാലുകളുമായി സൗപർണികയിൽ ഇറങ്ങി കുളിച്ചതും നിമിഷനേരംകൊണ്ട് വ്രണങ്ങൾ മാഞ്ഞുപോയതും ഒക്കെ ഇന്നലെയെന്നപോലെ അദ്ദേഹം ഓർമ്മിക്കുന്നു. ഇപ്പോൾ അത്തരത്തിലൊരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

മൂകാംബിക അമ്മയുടെ ശക്തി ഞാൻ നേരിട്ട് അറിഞ്ഞതാണെന്നും വർഷങ്ങളായി മൂകാംബിക അമ്മ തന്നെ പിന്തുണയ്ക്കുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്.

മൂകാംബികയിൽ അമ്മയുടെ അടുക്കൽ പോവുക എന്നത് വല്ലാത്തൊരു നിർവൃതിയാണ്, ആദ്യ സിനിമയ്ക്ക്അവാർഡ് കിട്ടിയിട്ടും, രണ്ടാമത്തെ സിനിമ മുഖമുദ്ര സൂപ്പെർ ഹിറ്റ്‌ ആയി ഓടിയിട്ടും ഒരുഗതിയും പരഗതിയുമില്ലാതെ നടക്കുമ്പോഴാണ്, വണ്ടിക്കൂലിക്കു പോലും വകയില്ലാത്തപ്പോൾ കൂട്ടുകാരുടെ കാരുണ്യത്താൽ അമ്മയുടെ അടുക്കലെത്തുന്നത്, അന്ന് പടികടന്നകത്ത് ചെന്നപ്പോൾ കണ്ണുനിറഞ്ഞൊഴുകുകയാണ് ചെയ്തത്, അത്തവണയേ കുടജാദ്രിയിൽ പോയിട്ടുള്ളൂ… ചെരുപ്പിടാതെ നടന്ന്…. ഒരു രാത്രി കുടജാദ്രിയിൽ, പിറ്റേന്ന് ഉണർന്നപ്പോൾ തലേന്നത്തെ നടത്തത്തിൽ ഇരുകാലിനടിയിലും കുമിളകൾ, പരുക്കില്ലാത്തതായി പെരു വിരലുകൾ മാത്രം.. രണ്ടു സുഹൃത്തുക്കളുടെ തോളിൽ തൂങ്ങിയാണ് മുകാംബികയിൽ തിരികെ എത്തിയത്…

സുഹൃത്തുക്കളെല്ലാം സൗപർണ്ണികയിൽ ഇറങ്ങിയപ്പോൾ വയ്യാത്ത കാലും വച്ചു ഞാനും മുങ്ങി…. കരയ്ക്ക് കയറി കാലിലേക്ക് നോക്കി ഒരു പാടുപോലുമില്ല എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… കൂട്ടുകാർ അത്ഭുതത്തോടെ തിരിച്ചും മറിച്ചും ഉരച്ചും നോക്കി.. ഏലിയാസിന്റെ നാവിൽ നിന്നാണ് ആദ്യ ശബ്ദമുയർന്നത് അലീ നിനക്കിനി നടക്കേണ്ടി വരില്ല…
നേരാണ് ആ യാത്രയിലാണ് സർവ്വജ്ഞ പീഡത്തിൽ വച്ച് ജൂനിയർ മാൻഡ്രേക്ക് ന്റെ നാന്ദി കുറിക്കുന്നത് അത് ഹിറ്റ്… ആ വർഷം മൂന്ന് സിനിമകൾ… കാറുവാങ്ങി… പിന്നെ ഇതുവരെ നടന്നില്ല… വീട്ടിൽ നിന്നും വാഹനങ്ങൾ ഒഴിഞ്ഞില്ല… ഏലിയാസ് പറഞ്ഞ വാക്ക് ഇതുവരെയും സത്യം… അമ്മയോട് അപ്പോൾ തുടങ്ങിയ ബന്ധമാണ്.. ഇത് വെറുതെ പറയുന്നതല്ല… C-dit ൽ നിന്നും അടുത്ത് വിരമിച്ച രമേശ്‌ വിക്രം ആ യാത്രയുടെ സാക്ഷിയാണ്….കാലങ്ങൾക്കിപ്പുറം പുഴമുതൽ പുഴവരെയുടെ സ്ക്രിപ്റ്റ് പൂജ ചെയ്യാൻ പോയപ്പോൾ ഈ സിനിമ പൂർത്തീകർക്കാനുള്ള പണത്തിന്റെ പകുതിപോലും ഉണ്ടായിരുന്നില്ല.

പക്ഷെ അത് പൂർത്തിയാക്കി അമ്മയുടെ കാൽക്കൽ എത്തിച്ചപ്പോൾ, അവിടെ ഒരുപാട് പേർ എന്റടുത്തെത്തി… പടം തീർന്നോ… പൂജ ചെയ്ത ഹാർഡിസ്ക് കാട്ടി പറഞ്ഞു ഇതാണ് നമ്മുടെ സിനിമ… അമ്മയുടെ അനുഗ്രഹം ലഭിച്ച സിനിമ…എല്ലാത്തിനും സാക്ഷിയായി കാസർകോട് നിന്നുള്ള ഹരിപ്രസാദ് കൂടെയുണ്ടായിരുന്നു…അമ്മ കാത്തുകൊള്ളും…നിങ്ങളുടെ പ്രാർത്ഥനയും…വിഘ്‌നങ്ങൾ മാറിതുടങ്ങി…ഒരിക്കൽക്കൂടി ഹൃദയം തൊട്ടു നന്ദി…രാമസിംഹൻ

Most Popular

To Top