പൊതുവേ എല്ലാത്തരം വിഷയങ്ങളിലും തൻറെതായ അഭിപ്രായം പറയുന്ന നടനാണ് ഹരീഷ് പേരടി. അദ്ദേഹം പറയുന്ന കാര്യങ്ങൾ പലതും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആയി മാറാറുണ്ട്. ഇപ്പോഴിതാ ബ്രോഡാഡി കണ്ട ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ലൂസിഫർ എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം പൃഥിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോഡാഡി എന്ന ചിത്രം.

ചിത്രം കണ്ടതിനു ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ചിരിക്കുകയാണ് താരം.. ഇങ്ങനെയാണ് കുറിപ്പ്. ബ്രോഡാഡി ഇന്നാണ് കണ്ടത്, ലാലേട്ടൻ തകർത്തു, തകർത്തു എന്ന് പറഞ്ഞാൽ എൺപതുകളിലെയും തൊണ്ണൂറുകളിലെയും കാമുകനെ റീചാർജ് ചെയ്യുന്നതിനോടൊപ്പം പുതിയ കാലത്തിൻറെ ഒരു അച്ഛനെ കൃത്യമായി കാത്തു സൂക്ഷിക്കുന്നു. നടനം, മഹാനടനം, കല്യാണിക്കുട്ടി സുന്ദരി മാത്രമല്ല നല്ല അഭിനേത്രി കൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു. ലാലുച്ചായൻ പകരം വെക്കാനില്ലാത്ത പ്രകടനമാണ്, ചില ഷോട്ടുകളിൽ മീനക്ക് മാത്രമേ ഈ പ്രായത്തിൽ ഗർഭിണിയാവാൻ പറ്റുകയുള്ളൂ എന്ന് തോന്നിപ്പോയി. അത്രയും വിശ്വസനീയം.

രാജുവെന്ന നാടൻ താണ്ടിയ ഉയരങ്ങളെക്കാൾ വലിയ ഉയരങ്ങൾ രാജുവെന്ന സംവിധായകൻ കീഴടക്കുമെന്ന് ഞാൻ ഉറപ്പിക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വന്ന് എൻറെ ശരീരത്തിന്റെ ക്ഷീണം മറന്നു മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ. നല്ല സിനിമ ആശംസകൾ.
അദ്ദേഹത്തിൻറെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അത് വൈറലായി മാറുകയും ചെയ്തിരുന്നു.