Entertainment

എന്റെ ജപവും പ്രാർത്ഥനയും ആണ് ബിഗ്‌ബോസ് വീട്ടിൽ പോസിറ്റിവിറ്റി നിറച്ചത്. ലക്ഷ്മിപ്രിയ പ്രതികരിക്കുന്നു.|It was my chanting and prayers that filled the Bigg Boss house with positivity. Laxmipriya responds.|

എന്റെ ജപവും പ്രാർത്ഥനയും ആണ് ബിഗ്‌ബോസ് വീട്ടിൽ പോസിറ്റിവിറ്റി നിറച്ചത്. ലക്ഷ്മിപ്രിയ പ്രതികരിക്കുന്നു.|It was my chanting and prayers that filled the Bigg Boss house with positivity. Laxmipriya responds.|

മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ ഒരു താരമാണ് ലക്ഷ്മിപ്രിയ. 2005 നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ലക്ഷ്മിപ്രിയ എത്തുന്നത്. 180ലധികം സിനിമകളിൽ അഭിനയിച്ച ലക്ഷ്മിപ്രിയ നല്ലൊരു എഴുത്തുകാരി എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ്ബോസ് സീസൺ ഫോറിൽ ശക്തവും ഏറ്റവും വ്യത്യസ്തമായ ഒരു ശബ്ദമായിരുന്നു ലക്ഷ്മിപ്രിയ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ലക്ഷ്മിപ്രിയ ടോപ് ഫൈവ് എത്തിയ ആളുകളിൽ ഒരാൾ കൂടിയായിരുന്നു. നാലാം സ്ഥാനമാണ് താരം നേടിയത്.

മികച്ച പിന്തുണയായിരുന്നു താരത്തിന്. വിന്നർ ആകുമെന്ന് തന്നെയായിരുന്നു താരം പ്രതീക്ഷ. എന്നാൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു ചെയ്തത് . ഭർത്താവും മകളും ആയിരുന്നു താരത്തെ സ്വീകരിച്ചു കൊണ്ടു വന്നത്. മകളെ കണ്ടയുടനെ വാരിപ്പുണർന്നും ഉമ്മവച്ചും ആണ് ലക്ഷ്മിപ്രിയ സന്തോഷം പ്രകടിപ്പിച്ചത്. ഭർത്താവിന്റെ കാൽതൊട്ട് വണങ്ങാനും ലക്ഷ്മിപ്രിയ മറന്നില്ല. അതിനു ശേഷം മാധ്യമങ്ങളോട് ലക്ഷ്മിപ്രിയ പറഞ്ഞത് ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസൺ ഫോർ എന്ന് പറയുന്നത് എന്നാണ്. 100 ദിവസങ്ങൾ അതിനുള്ളിൽ നിൽക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ്. ബിഗ് ബോസ് ജീവിച്ചത് കൊണ്ട് ലോകത്തിലെ ഏത് കോണിൽ പോയാലും ഇനി എനിക്ക് ജീവിക്കാൻ പറ്റും. ബിഗ് ബോസ് ഹൗസ് നെഗറ്റീവ് എനർജി ഉള്ള സ്ഥലം ആണെന്ന് മത്സരാർഥികളിൽ പലരും പറഞ്ഞിരുന്നു. എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്റെ പ്രാർത്ഥനയും ജപവും കൊണ്ട് ഞാൻ അവിടെ എല്ലാം പോസിറ്റീവ് എനർജി നിറച്ചിരുന്നു. ദിൽഷ യഥാർത്ഥ വിന്നർ എന്ന് പറയാൻ പറ്റില്ല. ഒരു മനുഷ്യൻ കടന്നുപോകേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഒറ്റയ്ക്കുള്ള ഗെയിം ആയിരുന്നു എന്ന് വിലയിരുത്തണം. ഇത്തരം ഗെയിം ഷോകളിൽ പങ്കെടുക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുകയാണ് വേണ്ടത്.

ആര് തളർന്നു പോയാലും ഞാൻ ചേർത്തുപിടിക്കാറുണ്ടായിരുന്നു. ഫൈനൽ വരെ എത്തുന്നത് വലിയൊരു കാര്യമാണ്. ഞാൻ ഒന്നാമത്തെ വൃത്തി കൂടുതൽ ഉള്ള വ്യക്തി ആയതുകൊണ്ട് ഞാൻ 100 ദിവസം തികയ്ക്കില്ല എന്ന് എന്റെ ഭർത്താവ് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ മുതൽ എനിക്ക് മനസ്സിൽ വാശിയായിരുന്നു. എന്റെ വാശി മുഴുവൻ ജയേഷ് ചേട്ടനോട്‌ കൂടി ആയിരുന്നു. ജയേഷ് ചേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ എന്താണെങ്കിലും നൂറു ദിവസം തികയ്ക്കും എന്ന്.
Story Highlights:It was my chanting and prayers that filled the Bigg Boss house with positivity. Laxmipriya responds.

To Top
$(".comment-click-13885").on("click", function(){ $(".com-click-id-13885").show(); $(".disqus-thread-13885").show(); $(".com-but-13885").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });