ഫോർ ദി പീപ്പിൾ ഓളം തീർത്ത് ബോക്സ് ഓഫീസ് കളക്ഷൻ തൂത്ത് വാരിയിട്ട് 18 വർഷങ്ങൾ.

പുതുമുഖങ്ങളെ അണിനിരത്തി ഒരു പുതിയ ചിത്രം ഒരുക്കുമ്പോൾ അത് വിജയം ആകുമോ എന്ന് ആളുകളൊക്കെ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ട്.

എന്നാൽ ആ ഭയം എല്ലാം മറന്നു കൊണ്ട് ഇറക്കിയ ചിത്രമായിരുന്നു ഫോർ ദി പീപ്പിൾ. 2004 റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ഫോർ ദ പീപ്പിൾ. പുതുമുഖങ്ങളെ വച്ച് ഒരു ചിത്രം മലയാളത്തിൽ ഹിറ്റാക്കി ബോക്സോഫീസിൽ കാശ് വാരി. 2004 പുറത്തിറങ്ങിയ സിനിമയിലെ ഗാനങ്ങൾ ഹിറ്റ് ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചിത്രത്തിൽ ജാസിഗിഫ്റ് ആലപിച്ച ലജ്ജാവതി എന്ന് തുടങ്ങുന്ന ഗാനം ചെറിയ ഓളം ഒന്നുമായിരുന്നില്ല കേരളത്തിലുണ്ടായത്. ഇന്നും മലയാളികളുടെ ഹിറ്റ്‌ലിസ്റ്റിൽ തന്നെയാണ് ഗാനം ഉള്ളത്.

ചിത്രത്തിൽ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കൊണ്ട് അമ്പരപ്പിക്കുക തന്നെയായിരുന്നു ചെയ്തത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. പുതുമുഖങ്ങളെ കൊണ്ട് ഒരു ചിത്രം എടുക്കുകയാണെങ്കിൽ അത് ഇങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരികയായിരുന്നു ഓരോരുത്തരും. നവാഗതനാണ് എന്നുള്ള യാതൊരു വിധത്തിലുള്ള ഫലമില്ലാതെ ആയിരുന്നു ഓരോരുത്തരും അതിൽ പ്രകടനം കാഴ്ച വച്ചിരുന്നത്. ആരാധകരെല്ലാം ഏറ്റെടുക്കുകയായിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ചു.

അല്ലെങ്കിലും താരങ്ങൾക്ക് അല്ല മികച്ച കാമ്പുള്ള ചിത്രങ്ങൾക്കാണ് ആരാധകർ ഏറെ എന്ന് നമ്മൾ മലയാളികൾ പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട്. നവാഗതരുടെ ആയി ഒരുക്കിയ ചിത്രങ്ങളിൽ പലതും വമ്പൻ വിജയം നേടിയിട്ടുണ്ട്. അതിനുള്ള ഉദാഹരണം തന്നെയായിരുന്നു ഫോർ ദ പീപ്പിൾ. മികച്ച ഒരു മെസ്സേജ് തന്നെയായിരുന്നു ചിത്രം മലയാളികൾക്ക് പകർന്നു നൽകിയത്. അതുകൊണ്ടു തന്നെ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് ചിത്രം.

Leave a Comment