സിനിമ നല്ലതാണ് എന്ന് ഒറ്റവാക്കിൽ കേൾക്കുകയെന്നത് വളരെ കഷ്ടപ്പാടുള്ള ജോലിയാണ്; പ്രശാന്ത് നീൽ.

പ്രേക്ഷകരുടെ മനസ്സിൽ വലിയതോതിൽ തന്നെ ആവേശം ഉളവാക്കിയ ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2 100 കോടി മുടക്കിയ ചിത്രമായിരുന്നു.

ചിത്രം നേടിയത് ഇരട്ടി വിജയമായിരുന്നു. ആയിരം കോടി കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോൾ ഒരു സിനിമയെ പ്രേക്ഷകർ അങ്ങനെയാണ് കാണുന്നതെന്നും, വിലയിരുത്തുന്നതും താൻ ഒരു സിനിമയെ നോക്കി കാണുന്നത് എങ്ങനെയാണ് എന്നുമൊക്കെ സംവിധായകനായ പ്രശാന്ത് നിൽ വ്യക്തമാക്കുകയാണ്.. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്.

ഇന്നത്തെ കാലത്ത് സിനിമ കാണുന്ന പ്രേക്ഷകർ ശാസ്ത്രീയമായി അഭിപ്രായങ്ങളോടും വിലയിരുത്തലുകളോടുകൂടി ആണ് നോക്കി കാണുന്നത്. ഒരു ചിത്രം കണ്ട് കഴിയുമ്പോൾ അത് നല്ലതാണോ മോശമാണോ എന്നാണ് താൻ നോക്കുക സിനിമ നല്ലതാണ് എന്ന് ഒറ്റവാക്കിൽ കേൾക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള ജോലി ആണെന്നാണ് സംവിധായകനെന്ന നിലയിൽ പ്രശാന്ത് പറയുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം അത് കണ്ടിറങ്ങുന്ന ഇന്നത്തെ ഭൂരിഭാഗം ആളുകളും ക്യാമറ, വിഷ്വൽസ്, പാട്ട്, അഭിനയം, ടെക്നിക്കൽ വശങ്ങൾ തുടങ്ങിയവയെക്കുറിച്ച് സംസാരിക്കും, ഇതിനെല്ലാമപ്പുറം അത് നല്ലതാണോ മോശമാണോ എന്ന കേൾക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യവും.

സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യുന്നവരാണ് ഇക്കാലത്തെ പ്രേക്ഷകർ എന്നാണ് പ്രശാന്ത് പറയുന്നത്. ചിത്രത്തിന് മൂന്നാംഭാഗം ഉണ്ടാകുമെന്ന് സൂചന നൽകിക്കൊണ്ട് തന്നെയാണ് കെജിഎഫിന്റെ രണ്ടാം ഭാഗം അവസാനിക്കുന്നത്. അതിനാൽ തന്നെ പ്രേക്ഷകരെല്ലാം വല്ലാത്ത ആവേശത്തിലാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് കാത്തിരിക്കുകയാണ് ആളുകൾ.

Leave a Comment

Your email address will not be published.

Scroll to Top