ബോക്സ്ഓഫീസ് കീഴടക്കി അയ്യർ!! ഹൗസ്ഫുൾ ഷോകളുടെ പെരുമഴ!!.!!!

എല്ലാവരും കാത്തിരുന്ന ഒരു ചിത്രമായിരുന്നു സിബിഐ 5 എന്ന ചിത്രം.

വർഷങ്ങൾക്കുശേഷം വീണ്ടും മമ്മൂട്ടി സേതുരാമയ്യരരായി തീയേറ്ററിൽ എത്തിയപ്പോൾ ആർപ്പുവിളികളോട് ആയിരുന്നു അദ്ദേഹത്തെ ആരാധകർ സ്വാഗതം ചെയ്തിരുന്നത്. ഇപ്പോഴിതാ അറിയാൻ സാധിക്കുന്നത് ബോക്സ് ഓഫീസ് മുഴുവൻ സേതുരാമയ്യരുടെ വിളയാട്ടം ആണെന്നാണ്.ബോക്സോഫീസ് കീഴടക്കിയിരിക്കുകയാണ് അയ്യര് എന്ന് മനസ്സിലാക്കാൻ കഴിയുന്നു. ആദ്യ ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രം ഒരിക്കലും പ്രതീക്ഷയ്ക്ക് വിപരീതമായി ആവില്ലെന്ന് ആരാധകർക്ക് ഉറപ്പുണ്ടായിരുന്നു. കാരണം എസ് എൻ സ്വാമിയും മധുവും ഒന്നു ചേരുമ്പോൾ പിറക്കുന്നത് ഏറ്റവും മികച്ച ഒരു ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കും എന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ലായിരുന്നു. വളരെ മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തന്നെയാണ് ചിത്രം എന്ന് ഇതിനോടകം തന്നെ ആളുകളെല്ലാം പറഞ്ഞിരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയാണ് അടിപൊളി എന്നായിരുന്നു പൊതുവേ വന്ന റിപ്പോർട്ട്.

ആദ്യപകുതിയിൽ ചെറിയൊരു ഇഴച്ചിൽ തോന്നിയിരുന്നുവെങ്കിലും കണ്ടുകൊണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രം തന്നെയാണ് എന്നാണ് എല്ലാവരും പറഞ്ഞത്. രണ്ടാംപകുതി എത്തിയപ്പോഴേക്കും ചിത്രത്തിന്റെ കഥ മാറിയെന്നും ചിത്രം ഒരു പക ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി മാറുകയായിരുന്നു എന്നുമാണ് പറയുന്നത്.

സിബിഐ സീരിസിലെ ചിത്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സിബിഐ 5 എന്ന ചിത്രം തന്നെയാണെന്നും അടിവരയിട്ട് എല്ലാവരും പറയുന്നുണ്ട്. ബോക്സോഫീസിൽ വൻ വിജയമായാണ് ചിത്രം മുന്നോട്ടു കുതിക്കുന്നത്. ഏതൊക്കെ സിനിമകളുടെ റെക്കോർഡുകളാണ് ഇനി തകർക്കാൻ പോകുന്നത് എന്ന് മാത്രം കണ്ട് അറിഞ്ഞാൽ മതി.

Leave a Comment

Your email address will not be published.

Scroll to Top